Thursday, April 25, 2024
HomeIndiaനഷ്ടം 4550 കോടി; വരുമാനത്തിലും ശതകോടികളുടെ ഇടിവ്; ഏറ്റെടുക്കലുകളില്‍ എഡ്യുടെക് ഭീമന് ചുവട് പിഴച്ചു; ബൈജുസ്...

നഷ്ടം 4550 കോടി; വരുമാനത്തിലും ശതകോടികളുടെ ഇടിവ്; ഏറ്റെടുക്കലുകളില്‍ എഡ്യുടെക് ഭീമന് ചുവട് പിഴച്ചു; ബൈജുസ് വന്‍ പ്രതിസന്ധിയില്‍

മുംബൈ: കേരളത്തിന്റെ അഭിമാനമായി വളര്‍ന്നുവന്ന എഡ്യുടെക് ഭീമന് ചുവട് പിഴച്ചു. വന്‍ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് വീണ് ബൈജുസ്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ഷിക ഫലം പ്രകാരം 4550 കോടിയാണ് കമ്ബനിയുടെ നഷ്ടം. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കമ്ബനിയുടെ നിലനില്‍പ്പ് തന്നെയാണ് ചോദ്യം ചെയ്തിരിക്കുന്നത്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഏറ്റവുകൂടുതല്‍ നടന്ന കൊറോണ കാലത്തു പോലും ബൈജൂസ് നഷ്ടത്തിലേക്ക് കുതിക്കുകയായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഗോള തലത്തില്‍ വന്‍ ഏറ്റെടുക്കലാണ് ബൈജൂസ് നടത്തിയത്. ഇരുപതോളം കമ്ബനികളെയാണ് ഇങ്ങനെ ഏറ്റെടുത്തത്. ഇതില്‍ പലതും വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതും ബൈജൂസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ആകാശ് ഉള്‍പ്പെടെ ബൈജൂസ് നടത്തിയ ഏറ്റെടുക്കലുകളുടെ പണം ഇനിയും കൊടുത്തുതീര്‍ക്കാനുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. 2021 സാമ്ബത്തിക വര്‍ഷത്തില്‍ 4,588 കോടിയുടെ നഷ്ടമാണ് ബൈജൂസിന് ഉണ്ടായത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ കമ്ബനിയുടെ വരുമാനത്തിലും വന്‍ ഇടിവുണ്ടായി. 2,704 കോടിയില്‍ നിന്നും വരുമാനം 2,428 കോടിയായി കുറഞ്ഞിട്ടുണ്ട്. കേരളത്തില്‍ നിന്ന് വളരെ വേഗം ഉയര്‍ന്നുവന്ന കമ്ബനിയായിരുന്നു ബൈജൂസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular