Thursday, March 28, 2024
HomeIndiaഭ്രാന്തനായി ചിത്രീകരിച്ചു,മരുന്നുകള്‍ കുടിപ്പിച്ച്‌ വീട്ടുതടങ്കലിലാക്കി സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു;

ഭ്രാന്തനായി ചിത്രീകരിച്ചു,മരുന്നുകള്‍ കുടിപ്പിച്ച്‌ വീട്ടുതടങ്കലിലാക്കി സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു;

മുംബൈ: നടന്‍ ആമിര്‍ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരനും നടനുമായ ഫൈസല്‍ ഖാന്‍. ആമിര്‍ ഖാന്‍ തന്നെ മറ്റുള്ളവര്‍ക്ക് മുന്നില്‍ ഭ്രാന്തനായി ചിത്രീകരിച്ച്‌ തന്നെ ഏറെക്കാലം വീട്ടില്‍ പൂട്ടിയിട്ടെന്നും സ്വത്തുക്കളുടെ ക്രയവിക്രയാധികാരം സ്വന്തമാക്കാന്‍ ശ്രമിച്ചതായും ഫൈസല്‍ഖാന്‍ ആരോപിച്ചു.

ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

‘ജീവിതത്തില്‍ ഞാന്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ കാലമുണ്ടായിരുന്നു. സ്വന്തം കാര്യം നോക്കാന്‍ കഴിയാത്തയാളാണ് ഞാനെന്ന് ജഡ്ജിക്കുമുമ്ബില്‍ പറയണമെന്നായിരുന്നു ആമിര്‍ ഖാന്‍ ആവശ്യപ്പെട്ടതെന്ന് ഫൈസല്‍ പറയുന്നു.

കുടുംബവുമായി താന്‍ അകലം പാലിച്ചു. ഞാന്‍ ബുദ്ധിഭ്രമമുള്ളയാളാണെന്ന് കുടുംബം പറഞ്ഞുപരത്തുകയായിരുന്നു. അവരെന്നെ വീട്ടുതടങ്കലിലാക്കി. എന്റെ ഫോണ്‍ എടുത്തുമാറ്റി.എന്നെ ചില മരുന്നുകള്‍ കുടിപ്പിച്ചു. രക്ഷപ്പെടാതിരിക്കാന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തി. ലോകവുമായി എനിക്ക് ഒരു ബന്ധവുമില്ലായിരുന്നു. കുറച്ചുദിവസങ്ങള്‍ക്കുശേഷമാണ് പ്രതിഷേധിക്കാന്‍ തുടങ്ങിയത്.പോലീസുകാരനായ സുഹൃത്തിന്റെ അടുത്തേക്കാണ് വീടുവിട്ടുപോയത്. സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധനയ്‌ക്ക് വിധേയനായി. അവസാനം ഞാന്‍ ജയിച്ചു. മാനസികവെല്ലുവിളി നേരിടുന്നയാളല്ലെന്ന് കോടതി വിധി പറഞ്ഞുവെന്ന് ഫൈസല്‍ഖാന്‍ വെളിപ്പെടുത്തി. സഹോദരന്റെ ആരോപണത്തില്‍ ആമിര്‍ഖാന്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular