Friday, April 26, 2024
HomeKeralaവിദ്യയെ ഭര്‍ത്താവ് വെട്ടിയത് അഞ്ച് വയസുകാരനായ മകന്റെ കണ്‍മുന്നില്‍വച്ച്‌; എത്തിയത് കൊല്ലാന്‍ തന്നെയെന്ന് പ്രതി

വിദ്യയെ ഭര്‍ത്താവ് വെട്ടിയത് അഞ്ച് വയസുകാരനായ മകന്റെ കണ്‍മുന്നില്‍വച്ച്‌; എത്തിയത് കൊല്ലാന്‍ തന്നെയെന്ന് പ്രതി

ത്തനംതിട്ട: യുവതിയുടെ കൈ ഭര്‍ത്താവ് വെട്ടിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ചാവടിമല സ്വദേശി വിദ്യയെയാണ് ഭര്‍ത്താവ് സന്തോഷ് അഞ്ച് വയസുകാരനായ മകന്റെ കണ്‍മുന്നിലിട്ട് ആക്രമിച്ചത്.

കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് വിദ്യയെ ആക്രമിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.

വിദ്യയും സന്തോഷും ദീര്‍ഘനാളായി വേര്‍പിരിഞ്ഞുകഴിയുകയായിരുന്നു. ഇവരുടെ വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി വിദ്യയുടെ വീട്ടിലെത്തിയ പ്രതി വടിവാള്‍ ഉപയോഗിച്ച്‌ രണ്ട് കൈയിലും വെട്ടുകയായിരുന്നു. ഒരു കൈപ്പത്തി അറ്റുപോയി. വിദ്യയുടെ മുടിയും പ്രതി മുറിച്ചുമാറ്റി. തടയാനെത്തിയ യുവതിയുടെ പിതാവിനും മര്‍ദനമേറ്റു.

വിദ്യ ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യയുടെ കൈ തുന്നിച്ചേര്‍ക്കുന്ന ശസ്ത്രക്രിയ പൂര്‍ത്തിയായി. ഇന്ന് രാവിലെയാണ് സന്തോഷിനെ പൊലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ വധശ്രമമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular