Friday, March 29, 2024
HomeIndiaബ്യുട്ടിപാര്‍ലര്‍ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കര്‍ണാടക കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ബ്യുട്ടിപാര്‍ലര്‍ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കര്‍ണാടക കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ധാര്‍വാഡ്: യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മനോജ് കര്‍ജഗിയാണ് അറസ്റ്റിലായത്.

ധാര്‍വാഡ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മനോജ് കര്‍ജഗിയുടെ ബ്യുട്ടിപാര്‍ലറിലെ ജീവനക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ബുട്ടീഷ്യനായി ജോലി നോക്കി വരികയായിരുന്നു യുവതി. ബ്യുട്ടി പാര്‍ലറിലെത്തിയ മനോജ് യുവതിയെ കയറി പിടിക്കാനും ചുംബിക്കാനും ശ്രമിച്ചു എന്നാണ് പരാതി. യുവതി വിവരം അറിയിച്ചതോടെ കാമുകനും സുഹൃത്തുക്കളുമെത്തി മനോജിനെ മര്‍ദിച്ചു. അറസ്റ്റിലായ നേതാവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതാ‍യി പൊലീസ് പറഞ്ഞു.

കര്‍ണാടകയിലെ ഒരു മന്ത്രിയുടെ സഹായിയായിരുന്ന മനോജ്, സിദ്ധരാമയ്യ സര്‍ക്കാറിന്‍റെ കാലത്ത് വടക്ക് പടിഞ്ഞാറന്‍ കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഡയറക്ടറായിരുന്നു. മുന്‍ മുഖ്യമന്ത്രിക്കൊപ്പമുള്ള ഇയാളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular