Thursday, April 25, 2024
HomeEuropeജമ്മുവില്‍ പാക്കിസ്ഥാന്‍ ഡ്രോണ്‍ സാന്നിദ്ധ്യം: നിരീക്ഷണം ശക്തമാക്കി

ജമ്മുവില്‍ പാക്കിസ്ഥാന്‍ ഡ്രോണ്‍ സാന്നിദ്ധ്യം: നിരീക്ഷണം ശക്തമാക്കി

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഡ്രോണിന്റെ സാന്നിദ്ധ്യം. കശ്മീരിലെ ജാഖ് മേഖലയിലാണ് ഡ്രോണ്‍ സാന്നിദ്ധ്യം കണ്ടെത്തിയത്.

പ്രദേശവാസികളാണ് മേഖലയില്‍ ഡ്രോണ്‍ സാന്നിദ്ധ്യം കണ്ടത്. സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്.

സാമ്ബ സെക്ടറിലെ അതിര്‍ത്തി ഗ്രാമമായ സാരഥി കലനിലാണ് ഡ്രോണിന്റെ സാന്നിധ്യം ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ദേര,മധൂണ്‍ ഗ്രാമങ്ങളിലൂടെയും ഡ്രോണ്‍ സഞ്ചരിച്ചുവെന്നും പിന്നീട് ഡ്രോണ്‍ പാകിസ്ഥാന്റെ ഭാഗത്തേക്ക് നീങ്ങിയെന്നും പ്രദേശവാസികള്‍ വ്യക്തമാക്കുന്നു.

ഒരു കിലോമീറ്റര്‍ ഉയരത്തിലാണ് ഡ്രോണ്‍ പറന്നത്. ഡ്രോണിന്റെ സാന്നിധ്യത്തെ കുറിച്ച്‌ വിവരം ലഭിച്ചതിന് പിന്നാലെ സുരക്ഷാ സേന സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നിരീക്ഷണ ശക്തമാക്കിയതായും അധികൃതര്‍ അറിയിച്ചു. സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായാണ് മേഖലയില്‍ പരിശോധന നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular