Tuesday, April 16, 2024
HomeIndiaപ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം; അമേരിക്കൻ കമ്പനികളുടെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം; അമേരിക്കൻ കമ്പനികളുടെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തി

ഓസ്‌ട്രേലിയൻ, ജാപ്പനീസ് പ്രധാനമന്ത്രിമാരായ സ്കോട്ട് മോറിസൺ, യോഷിഹൈഡ് സുഗ എന്നിവരുമായി മോദി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനം ആരംഭിച്ചു. അഞ്ച് വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രമുഖ അമേരിക്കൻ സിഇഒമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

യുഎസ് സന്ദർശനത്തിന്റെ ആദ്യ ദിനത്തിൽ തന്നെ പ്രധാനമന്ത്രി മോദി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെ കാണും. മോദിയുടെയും കമലാഹാരിസിന്റെയും നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ചയായിരിക്കും അത്. ഓസ്‌ട്രേലിയൻ, ജാപ്പനീസ് പ്രധാനമന്ത്രിമാരായ സ്കോട്ട് മോറിസൺ, യോഷിഹൈഡ് സുഗ എന്നിവരുമായി മോദി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular