Tuesday, March 19, 2024
HomeKeralaവാക്കുകള്‍ മുറിയുമ്ബോള്‍ സ്നേഹത്തിന്റെ സാന്ത്വന സപ്ര്‍ശം

വാക്കുകള്‍ മുറിയുമ്ബോള്‍ സ്നേഹത്തിന്റെ സാന്ത്വന സപ്ര്‍ശം

സി.പി. രാജശേഖരന്‍

ലപ്പുഴ: ഒന്നും രണ്ടുമല്ല, ആയിരങ്ങളും പതിനായിരങ്ങളുമല്ല, ലക്ഷക്കണക്കിന് ആളുകളാണ് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് രാഹുല്‍ ​ഗാന്ധിയുടെ കരസ്പര്‍ശമേല്ക്കുന്നത്.

ലോട്ടറി വില്പനക്കാര്‍, ചായക്കടക്കാര്‍, വികലാം​ഗര്‍, വിദ്യാര്‍ഥികള്‍, ശുചീകരണ തൊഴിലാളികള്‍, വീട്ടമ്മമാര്‍, പിഞ്ചു കുട്ടികള്‍, മത്സ്യത്തൊഴിലാളികള്‍, അധ്യാപകര്‍, ആയമാര്‍ തുടങ്ങി വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാരാണ് രാഹുല്‍ ​ഗാന്ധിയുടെ മുന്നിലേക്ക് ഓരോ ദിവസവും കടന്നു വരുന്നത്. വെറുതേ വന്നു പോവുകയല്ല അവരാരും.

അവര്‍ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും അവര്‍ രാഹുലിനു മുന്നില്‍ അക്കമിട്ടു നിരത്തുന്നു. പരിഹാരം തേടുന്നു. എല്ലാവര്‍ക്കും മുന്നില്‍ മകനെപ്പോലെ, സഹോദരനെപ്പോലെ, കൂട്ടുകാരനെപ്പോലെ ക്ഷമയോടെയിരുന്ന് രാഹുല്‍ എല്ലാം കേള്‍ക്കുന്നു. ഓരോന്നിന്റെ കാരണങ്ങള്‍ വിലയിരുത്തുന്നു. ബദല്‍ നിര്‍ദശങ്ങള്‍ വിസ്തരിക്കുന്നു. ഡല്‍ഹിയിലെ ഭരണ വെറിക്കെതിരേ ജനങ്ങള്‍ പോരാടേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തുന്നു. എല്ലാം കേട്ട് രാഹുല്‍ ​ഗാന്ധിക്കു പൂര്‍ണ പിന്തുണ ഉറപ്പാക്കി അവര്‍ മടങ്ങുന്നു. രാവിലെയും വൈകുന്നേരവുമുള്ള ഭാരത് ജോഡോ പദയാത്രയിലെ പതിവ് കാഴ്ചകളാണ് ഇതെല്ലാം.
നമ്മുടെ രാജ്യം നേരിടുന്ന വെല്ലുവിളികളെല്ലാം ഇതിവൃത്തമാക്കി ഒരു പറ്റം ചെറുപ്പക്കാര്‍ നയിച്ച തെരിവ് നാടകം ആസ്വദിച്ചായിരുന്നു ഇന്നലത്തെ യാത്ര. പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും ആരോ​ഗ്യ പരിരക്ഷയിലെ പോരായ്മകളുമായിരുന്നു നാടകത്തിന്റെ ഇതിവൃത്തം. പ്രസം​ഗങ്ങളും വാര്‍ത്തകളും ലേഖനങ്ങളുമൊക്കെ മടിച്ചു നില്‍ക്കുന്നിടത്തേക്ക് ചെറുപ്പക്കാരുടെ വേറിട്ട ഈ ആവിഷ്കാരം ആഴത്തില്‍ പടര്‍ന്നുപിടിക്കുമെന്ന് രാഹുല്‍ ​ഗാന്ധി പറഞ്ഞു. നാടക കലാകാരാന്മാരുമായി അല്പ സമയം ചെലവിടുകയും ചെയ്തു.

ഇന്നത്തെ യാത്രയില്‍ വീക്ഷണം വെബ് ടീമിന്റെ മുന്നില്‍ പെട്ടത് മൈക്കിള്‍ എന്ന ചെറുപ്പക്കാരനാണ്. ജാഥ തിരുവനന്തപുരം ജില്ലയിലെത്തിയ സെപ്റ്റംബര്‍ പതിനൊന്നു മുതല്‍ ഈ ചെറുപ്പക്കാരന്‍ ജാഥയിലുണ്ട്. യൂത്ത് കോണ്‍​ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ് മൈക്കിള്‍. ഇയാള്‍ക്കു രണ്ടു കണ്ണിനും കാഴ്ചയില്ല. പക്ഷേ അതൊരു കുറവായി മൈക്കിളിനു തോന്നുന്നതുമില്ല. ഭാരത് ജോഡോ പദയാത്രിയിലെ സംസ്ഥാന പഥികനാണ് അദ്ദേഹം. രാഹുലിനൊപ്പം ദിവസേന 25 കിലോമീറ്റര്‍ നടക്കുന്നു. ഉറ്റ സുഹൃത്ത് പ്രതീഷാണ് മൈക്കിളിനെ കൈപിടിച്ചും തോളില്‍ കൈയിട്ടും ഒപ്പം നയിക്കുന്നത്. ഇതിനകം 170 കിലോമീറ്റര്‍ പിന്നിട്ട മൈക്കിളും പ്രതീഷും കേരള യാത്ര അവസാനിക്കുന്ന സെപ്റ്റംബര്‍ 29 വരെ ജാഥയില്‍ പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular