Friday, March 29, 2024
HomeIndiaറഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി; ഇന്ത്യക്ക് ലാഭം 35,000 കോടി

റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി; ഇന്ത്യക്ക് ലാഭം 35,000 കോടി

ന്യൂഡല്‍ഹി : റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്തതിലൂടെ ലാഭം കൊയ്ത് ഇന്ത്യ. ആഭ്യന്തര ക്രൂഡോയിലിന് വിന്റ്‌ഫോള്‍ ടാക്‌സ് ചുമത്തിയതിലൂടെ 35,000 കോടിയുടെ നേട്ടമാണ് ഉണ്ടായത്.

ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വിലക്കയറ്റം കണക്കിലെടുത്താണ് കേന്ദ്രം വിന്റ്‌ഫോള്‍ ടാക്‌സ് ഏര്‍പ്പെടുത്തിയത്.

യുക്രെയ്‌നെതിരെ റഷ്യ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ ലോകരാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. റഷ്യയെ സാമ്ബത്തിക സമ്മര്‍ദ്ദത്തിലാക്കണമെന്ന് ആഹ്വാനം ചെയ്താണ് ലോകരാജ്യങ്ങള്‍ ഒന്നിച്ച്‌ റഷ്യയെ വിലക്കിയത്. എന്നാല്‍ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ പതറാതെ ഇന്ത്യ ക്രൂഡോയില്‍ ഇറക്കുമതി തുടര്‍ന്നു. റഷ്യയില്‍ നിന്ന് വിലക്കുറവില്‍ ക്രൂഡോയില്‍ ലഭ്യമായതോടെയാണ് രാജ്യം ഇറക്കുമതി ചെയ്തത്.

ഏറ്റവും മികച്ച ഇടപാട് എന്നാണ് ഈ നീക്കത്തെക്കുറിച്ച്‌ എസ് ജയ്ശങ്കര്‍ പറഞ്ഞത്. ചൈന കഴിഞ്ഞാല്‍ റഷ്യന്‍ ക്രൂഡ് ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യമായും ഇന്ത്യ മാറി.

ഏപ്രില്‍-മെയ് മാസങ്ങളില്‍ 11.2 ബില്യണ്‍ ഡോളറിനാണ് രാജ്യം മിനറല്‍ ഓയില്‍ വാങ്ങിയത്. മാര്‍ച്ച്‌ മുതല്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ദ്ധിച്ച്‌ 12 ബില്യണ്‍ ഡോളറില്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 5 ബില്യണായിരുന്നു. ഇത് രണ്ടാം തവണയാണ് ആഗോള എണ്ണ വിപണിയില്‍ ഇന്ത്യ ഇത്രമാത്രം ലാഭം കൊയ്യുന്നത്. 2020 ല്‍ രാജ്യാന്തര തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ 25,000 കോടിയാണ് രാജ്യം ലാഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular