Thursday, April 25, 2024
HomeIndiaഅമ്ബും വില്ലുമേന്തിയുള്ള യോഗിയുടെ പ്രതിഷ്ഠ; യുപിയില്‍ യോഗിയ്ക്കായി ക്ഷേത്രം നിര്‍മിച്ച്‌ ഗ്രാമവാസി

അമ്ബും വില്ലുമേന്തിയുള്ള യോഗിയുടെ പ്രതിഷ്ഠ; യുപിയില്‍ യോഗിയ്ക്കായി ക്ഷേത്രം നിര്‍മിച്ച്‌ ഗ്രാമവാസി

ക്‌നൗ: ഉത്തര്‍പ്രദേശില്‍ രാമക്ഷേത്ര നിര്‍മാണം തകൃതിയായി നടക്കുന്നതിനിടെ ചര്‍ച്ചയായി മറ്റൊരു ക്ഷേത്രം. അയോധ്യയിലെ ഭരത്കുണ്ഡിന് അടുത്തുള്ള മൗര്യ കാ പൂര്‍വ ഗ്രാമത്തിലെ ക്ഷേത്രവും പ്രതിഷ്ഠയുമാണ് ഏറെ കൗതുകമുണര്‍ത്തുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. വെറും പേര് മാത്രമല്ല, ക്ഷേത്രത്തിലെ പ്രതിഷ്ഠയും യോഗി ആദിത്യനാഥിന്റെതാണ്. അമ്ബും വില്ലും ഏന്തി നില്‍ക്കുന്ന യോഗി ആദിത്യനാഥിന്റെ ഒരു പൂര്‍ണകായ പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.

ഇത് പ്രതിഷ്ഠയായി സങ്കല്‍പ്പിച്ചാണ് പൂജ നടത്തുന്നത്. അയോധ്യയിലെ രാമക്ഷേത്രം പൂര്‍ത്തിയാകുന്നതിനു മുമ്ബ് തന്നെ ഈ ക്ഷേത്രം ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറി കഴിഞ്ഞിട്ടുണ്ട്. ഈ ക്ഷേത്രം അയോധ്യയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

അയോധ്യ-പ്രയാഗ് രാജ് ഹൈവേയിലൂടെ ഭാദര്‍സ ഗ്രാമത്തില്‍ എത്തിയാല്‍ ഭാരത് കുണ്ഡിന് സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രം കാണാം. എല്ലാ ദിവസവും വൈകുന്നേരം ക്ഷേത്രത്തില്‍ ഒരു ‘ആരതി’ നടത്താറുണ്ട് എന്നാണ് വിവരം.

യോഗി ആദിത്യനാഥ് തങ്ങള്‍ക്കായി രാമക്ഷേത്രം പണിതിട്ടുണ്ട് എന്നും അദ്ദേഹത്തിനായി താന്‍ ഈ ക്ഷേത്രം പണിതു എന്നുമാണ് ക്ഷേത്രം നിര്‍മ്മിച്ച പ്രഭാകര്‍ മൗര്യ പറയുന്നത്. ഇന്ന് മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular