Friday, March 29, 2024
HomeIndiaശുചിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്: പ്രതിഷേധം താത്‌കാലികമായി അവസാനിപ്പിച്ച്‌ വിദ്യാര്‍ത്ഥികള്‍

ശുചിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്: പ്രതിഷേധം താത്‌കാലികമായി അവസാനിപ്പിച്ച്‌ വിദ്യാര്‍ത്ഥികള്‍

ണ്ഡിഗഡ്: സര്‍വകലാശാലയുടെ വനിതാ ഹോസ്റ്റലില്‍ നിന്നുള്ള ശുചിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം താത്‌കാലികമായി അവസാനിപ്പിച്ചു.

ആവശ്യങ്ങള്‍ പരിഗണിക്കാമെന്നു സര്‍വകലാശാല അധികൃതരും പോലീസും ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിക്കാന്‍ ധാരണയായത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ത്തന്നെ, പെണ്‍കുട്ടി ഹോസ്റ്റലിലെ സഹപാഠികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്ന വാദത്തില്‍ കഴമ്ബില്ലെന്നും സ്വന്തം വിഡിയോദൃശ്യം മാത്രമാണു കാമുകനുമായി പങ്കുവച്ചതെന്നും പോലീസ് പറഞ്ഞതോടെയാണ് വിദ്യാര്‍ത്ഥികള്‍‌ പ്രതിഷേധം ശക്തമാക്കിയത്.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 24 വരെ സര്‍വകലാശാല അടച്ചിടും. അതേസമയം, പെണ്‍കുട്ടിയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഷിംലയില്‍ അറസ്റ്റിലായ സണ്ണി മെഹ്ത(23) എന്ന യുവാവിനെ പഞ്ചാബ് പോലീസിന് കൈമാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular