Friday, April 19, 2024
HomeUSAഹിന്ദു ക്ഷേത്രത്തിന് മുന്നിലെ കാവിക്കൊടി പിഴുതെറിഞ്ഞ് പാകിസ്താന്‍ മതതീവ്രവാദികള്‍

ഹിന്ദു ക്ഷേത്രത്തിന് മുന്നിലെ കാവിക്കൊടി പിഴുതെറിഞ്ഞ് പാകിസ്താന്‍ മതതീവ്രവാദികള്‍

ണ്ടന്‍ : ഹൈന്ദവ ക്ഷേത്രത്തിന് നേരെ പാകിസ്താന്‍ മതതീവ്രവാദികളുടെ ആക്രമണം. യുകെയിലെ ഹിന്ദു ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ച പതാക അക്രമികള്‍ പിഴുതെറിഞ്ഞു.

യുകെയിലെ ലെസ്റ്ററില്‍ പോലീസിന് മുന്നിലുള്ള ക്ഷേത്രത്തിലാണ് ഇസ്ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം നടന്നത്. മാദ്ധ്യമപ്രവര്‍ത്തകനായ ആദിത്യ രാജ് കൗള്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

ക്ഷേത്രത്തിന് മുന്നില്‍ നിരവധിയാളുകള്‍ കൂട്ടംകൂടി നിന്ന് ആക്രോശിക്കുന്നത് വീഡിയോയില്‍ കാണാനാകും. ഇതില്‍ ഒരാള്‍ മതിലിലൂടെ നടന്ന് ചെന്നാണ് കാവിക്കൊടി നശിപ്പിക്കുന്നത്. ഇത് കണ്ട് നില്‍ക്കുന്നയാളും അക്രമിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്,. പോലീസ് ഇതെല്ലാം നോക്കി നില്‍ക്കുന്നതും കാണാം.

വീഡിയോ പ്രചരിച്ചതോടെ പ്രതിഷേധവുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. യുകെ സര്‍ക്കാരിന് എന്തുകൊണ്ട് മതവിദ്വേഷം നിയന്ത്രിക്കാനും ഇത്തരം ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ ഇസ്ലാമിക ഗുണ്ടകളെ അറസ്റ്റ് ചെയ്യാനും കഴിയുന്നില്ല എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. ഹിന്ദുക്കള്‍ക്കെതിരെ ലോകമെമ്ബാടും നടക്കുന്ന അക്രമങ്ങള്‍ നിസാരമായി കാണാനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത് എന്ന ആശങ്കകളും ഉയരുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular