Wednesday, April 24, 2024
HomeIndiaവാനില്‍ ട്രക്കിടിച്ച്‌ ആറ് പേര്‍ക്ക് ദാരുണാന്ത്യം

വാനില്‍ ട്രക്കിടിച്ച്‌ ആറ് പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: നിറുത്തിയിട്ടിരുന്ന വാനില്‍ ട്രക്കിടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം ആറ് പേര്‍ക്ക് ദാരുണാന്ത്യം.

വാന്‍ യാത്രക്കാരായ ടി. തിരുന്നാവക്കരശു (61), ഭാര്യ വിജയ (59), മകന്‍ രവികുമാര്‍ (47) ബന്ധുക്കളായ ടി. സെന്തില്‍ വേലന്‍ (42), സുബ്രമണി (41), ക്ളീനര്‍ ധീപന്‍ (27) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു ബന്ധുവായ ജയപ്രകാശ് (41) സേലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചെന്നൈ – സേലം ഹൈവേയില്‍ പെത്താനിക്കല്‍ പാളയത്ത് ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. തിരുന്നാവക്കരശുവും കുടുംബവും ചെറുമകളുടെ പ്രായപൂര്‍ത്തിയാകല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നൈയിലേക്ക് പോകുകയായിരുന്നു. ചടങ്ങിനാവശ്യമായ സാധനങ്ങള്‍ വാനില്‍ കയറ്റുന്നതിനിടയിലാണ് വാഹനത്തിന് പിന്നില്‍ ട്രക്കിടിച്ചത്. ഒളിവില്‍ പോയ ട്രക്ക് ഡ്രൈവറെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular