Friday, April 19, 2024
HomeIndiaഒന്‍പതുവര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ ആ പെണ്‍കുട്ടിക്ക് മുഖ്യമന്ത്രി പേരിട്ടു; 'മഹതി'

ഒന്‍പതുവര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ ആ പെണ്‍കുട്ടിക്ക് മുഖ്യമന്ത്രി പേരിട്ടു; ‘മഹതി’

ഹൈദരബാദ്: പേരിനായുള്ള ഒന്‍പതുകാരിയുടെ കാത്തിരിപ്പിന് വിരാമം. അച്ഛനും അമ്മയും ആഗ്രഹിച്ചതുപോലെ പെണ്‍കുട്ടിക്ക് മുഖ്യമന്ത്രി പേരിട്ടു.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് സുരേഷ് – അനിത ദമ്ബതികളുടെ കുട്ടിയെ പേര് ചൊല്ലി വിളിച്ചത്.

2013ലാണ് ദമ്ബതികള്‍ക്ക് മകള്‍ ജനിച്ചത്. തെലങ്കാന പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്തവരായിരുന്നു ഇരുവരും. കുഞ്ഞുണ്ടായപ്പോള്‍ കെ ചന്ദ്രശേഖര്‍ റാവു പേരിടണമെന്നതായിരുന്നു ആഗ്രഹം. അതുകൊണ്ട് ജനിച്ചിട്ട് ഒന്‍പത് വര്‍ഷമായിട്ടും ഇവര്‍ പേരിടാതെ കാത്തിരുന്നു.

ഒരു പേര് ആവശ്യമായതിനാല്‍ അഞ്ചാം ക്ലാസുകാരിയെ സ്‌കൂളില്‍ ചിട്ടി എന്നാണ് വിളിച്ചിരുന്നത്. അധാറിലും ചിട്ടി എന്ന് തന്നെയാണ് പേര്. ടിആര്‍എസ് മേധാവി പേരിടാന്‍ കാത്തിരുന്നതിനാല്‍ നാട്ടുകാരും അയല്‍വാസികളും കൊച്ചുകുട്ടിയെ കെസിആര്‍ എന്നാണ് വിളിക്കാറ്. അടുത്തിടെയാണ് പേരിടാതെ കാത്തിരിക്കുന്ന ഈ ദമ്ബതികളെ കുറിച്ച്‌ ടിആര്‍എസ് നേതാവും മുന്‍ സ്പീക്കറുമായ മധുസൂദന ചാരി അറിയാന്‍ ഇടയായത്. തുടര്‍ന്ന് ഇയാള്‍ കുട്ടിയെയും മാതാപിതാക്കളെയും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് കൊണ്ടുപോയി.

ഔദ്യോഗിക വസതിയിലെത്തിയ ഇവരെ മുഖ്യമന്ത്രി ഊഷ്മളമായി സ്വാഗതം ചെയ്യുകയും പെണ്‍കുട്ടിക്ക് മഹതി എന്ന് പേരിടുകയും ചെയ്തു. മുഖ്യമന്ത്രിയും ഭാര്യയും ഇവര്‍ക്ക് നിരവധി സമ്മാനങ്ങള്‍ നല്‍കുകയും പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular