Friday, April 19, 2024
HomeIndiaബിജെപിയിലേക്ക് പോകുന്ന കോണ്‍ഗ്രസുകാര്‍ക്ക് എന്റെ കാര്‍ വാടകയ്‌ക്ക് നല്‍കും; ആരേയും തടയില്ലെന്ന് കമല്‍നാഥ്

ബിജെപിയിലേക്ക് പോകുന്ന കോണ്‍ഗ്രസുകാര്‍ക്ക് എന്റെ കാര്‍ വാടകയ്‌ക്ക് നല്‍കും; ആരേയും തടയില്ലെന്ന് കമല്‍നാഥ്

ധ്യപ്രദേശ്: കോണ്‍ഗ്രസില്‍ നിന്ന് വിട്ട് പോകേണ്ടവര്‍ക്ക് പോകാമെന്നും, പാര്‍ട്ടി വിട്ട് പോകാന്‍ ആഗ്രഹിക്കുന്ന ഒരാളെ പോലെ തടയില്ലെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ്.

ഗോവയില്‍ നിന്നുള്ള എട്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് മാറിയതിന് പിന്നാലെയാണ് കമല്‍നാഥിന്റെ പ്രതികരണം.

‘ കോണ്‍ഗ്രസ് ഇല്ലാതായി പോകുമെന്നാണോ എല്ലാവരുടേയും വിചാരം. കോണ്‍ഗ്രസിലെ ചിലര്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മാദ്ധ്യമങ്ങള്‍ പറയുന്നത്. അങ്ങനെ ആരെങ്കിലും ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് പോകാം. ഞങ്ങള്‍ ആരേയും തടയാന്‍ ആഗ്രഹിക്കുന്നില്ല’.

‘ കോണ്‍ഗ്രസുകാര്‍ അര്‍പ്പണ ബോധത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് മേല്‍ യാതൊരു സമ്മര്‍ദ്ദവുമില്ല. ഇനി ആര്‍ക്കെങ്കിലും ബിജെപിയിലേക്ക് പോകണമെന്നുണ്ടെങ്കില്‍ അവര്‍ക്കായി ഞാന്‍ എന്റെ കാര്‍ കടം നല്‍കും. പോകാന്‍ നില്‍ക്കുന്നവരെ തടഞ്ഞിട്ട് കാര്യമില്ലെന്നും’ കമല്‍നാഥ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular