Wednesday, April 24, 2024
HomeIndiaഫുട്‌ബോള്‍ ഗ്രൗണ്ടില്‍ സാരിയില്‍ തിളങ്ങി തൃണമൂല്‍ എംപി മഹുവ മൊയ്ത്ര

ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ സാരിയില്‍ തിളങ്ങി തൃണമൂല്‍ എംപി മഹുവ മൊയ്ത്ര

കൊല്‍ക്കത്ത: ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ സാരിയില്‍ തിളങ്ങി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. കൃഷ്ണനഗര്‍ എംപി കപ്പ് ടൂര്‍ണമെന്റ് ഫൈനലില്‍ പങ്കെടുക്കുമ്ബോഴായിരുന്നു തൃണമൂല്‍ എംപി തന്റെ ഫുട്‌ബോളിലെ മികവ് പ്രകടിപ്പിച്ചത്.

സ്‌ട്രൈക്കറായി പന്ത് പിന്തുടരുന്ന ഫോട്ടോയും ഗോള്‍ കീപ്പിംഗ് ചെയ്യുന്ന ഒരു ഫോട്ടോയുമാണ് മഹുവ ട്വറ്ററില്‍ പങ്കുവെച്ചത്. ചുവപ്പും ഓറഞ്ചും കലര്‍ന്ന സാരിയുടുത്ത തൃണമൂല്‍ എംപിയെ സണ്‍ഗ്ലാസും സ്‌പോര്‍ട്‌സ് ഷൂകളും ധരിച്ചാണ് കാണാന്‍ കഴിയുന്നത്. ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് അനുകൂലിച്ച്‌ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

അതേസമയം ഇതാദ്യമായല്ല തൃണമൂല്‍ എംപിയെ ഫുട്‌ബോള്‍ മൈതാനിയില്‍ കാണുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ഖേല ഹോബ് ദിബാസ് ആഘോഷിച്ച വേളയില്‍ മഹുവ മൊയ്ത്ര മൈതാനിയില്‍ ഇറങ്ങിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular