Monday, September 26, 2022
HomeIndiaജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി അമരീന്ദര്‍ സിങ്

ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി അമരീന്ദര്‍ സിങ്

ന്യൂഡല്‍ഹി: പാര്‍ട്ടി പ്രവേശനത്തിന് മുമ്ബായി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്.

ലയന പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ എം.എല്‍.എ അടക്കം ആറ് കോണ്‍ഗ്രസ് നേതാക്കാള്‍ അമരീന്ദര്‍ സിങിനൊപ്പം ബി.ജെ.പിയിലെത്തുമെന്നാണ് കരുതുന്നത്.

വെള്ളിയാഴ്ചയാണ് അമേരീന്ദര്‍ സിംങിന്‍റെ നേതൃത്വത്തിലുള്ള പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബി.ജെ.പിയില്‍ ചേരുമെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പകരം ചരണ്‍ജിത് സിങ് ചന്നിയെ നിയമിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് രൂപീകരിച്ചത്.

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമരീന്ദര്‍ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദിജിയുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും സുരക്ഷക്കായി ഒരുമിച്ച്‌ പ്രവര്‍ത്തിക്കും.’ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു. ബി.ജെ.പിയില്‍ അമരീന്ദര്‍ സിങിന് ഉയര്‍ന്ന ചുമതലകള്‍ നല്‍കുമെന്നാണ് സൂചനകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular