Saturday, April 20, 2024
HomeIndiaബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാനില്ലെന്ന് അരവിന്ദ് കെജ്രിവാള്‍

ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാനില്ലെന്ന് അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: 2024ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാനില്ലെന്ന് ഡല്‍ഹി മുഖ്യമ​ന്ത്രി അരവിന്ദ് കെജ്രിവാള്‍.

തെരഞ്ഞെടുക്കപ്പെട്ട എ.എ.പി എം.എല്‍.എമാരുടെ ദേശീയ സമ്മേളനത്തില്‍ സംസാരിക്കവെ ആണ് കെജ്രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ ഗുജറാത്ത് നിയമ സഭ തെരഞ്ഞെടുപ്പിലാണ് പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

പ്രതിപക്ഷ സഖ്യത്തിനു പകരം 130 കോടി ജനങ്ങള്‍ ഒന്നടങ്കം ബി.​ജെ.പിക്കെതിരെ ഒന്നുചേരണമെന്നും കെജ്രിവാള്‍ ആഹ്വാനം ചെയ്തു. ഗുജറാത്തില്‍ എ.എ.പിക്ക് ജനപ്രീതി വര്‍ധിക്കുന്നതില്‍ ബി.ജെ.പിക്ക് അസ്വസ്ഥതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എ.എ.പിയു​ടെ വര്‍ധിച്ചുവരുന്ന ജനപ്രീതിയില്‍ അരിശം പൂണ്ടാണ് മോദിസര്‍ക്കാര്‍ ത​ന്‍റെ പാര്‍ട്ടിയിലെ മന്ത്രിമാരെയും എം.എല്‍.എമാരെയും ​കള്ളക്കേസില്‍ കുടുക്കുന്നതെന്നും കെജ്‍രിവാള്‍ ആരോപിച്ചു.ഗുജറാത്തിലെ എ.എ.പിക്ക് കവറേജ് നല്‍കരുതെന്ന് പ്രധാനമന്ത്രിയുടെ ഉപദേശകന്‍ ഹിരേന്‍ ജോഷി നിരവധി ടെലിവിഷന്‍ ചാനലുകളുടെ ഉടമകള്‍കും അവയുടെ എഡിറ്റര്‍മാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കെജ്‍രിവാള്‍ പറഞ്ഞു. കെജ്‍രിവാളി​ന്‍റെ ആരോപണങ്ങളെ കുറിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫിസോ ഹിരേന്‍ ജോഷിയോ പ്രതികരിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular