Friday, April 26, 2024
HomeIndiaമൂന്നു ദിവസം കഴിഞ്ഞ് 'കൊന്നാല്‍' മതി; സിനിമാ റിവ്യൂവിന് തമിഴ് നിര്‍മാതാക്കള്‍ പുതിയ നിബന്ധന വെക്കുന്നു

മൂന്നു ദിവസം കഴിഞ്ഞ് ‘കൊന്നാല്‍’ മതി; സിനിമാ റിവ്യൂവിന് തമിഴ് നിര്‍മാതാക്കള്‍ പുതിയ നിബന്ധന വെക്കുന്നു

മിഴ് സിനിമയില്‍ പുതിയ മാറ്റങ്ങള്‍ നിര്‍ദേശിച്ച്‌ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ജനറല്‍ കമ്മിറ്റി യോഗം.
ഇന്നലെയാണ് ചെന്നൈയില്‍ യോഗം ചേര്‍ന്നത്. 500 ഓളം സിനിമാ നിര്‍മാതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. സാമ്ബത്തിക സഹായം കണ്ടെത്തുകയും തീര്‍പ്പുകല്‍പ്പിക്കാത്ത പ്രമേയങ്ങള്‍ പാസാക്കുകയും ചെയ്യുയായിരുന്നു യോഗത്തിന്റെ അജണ്ട.

ഒരു തമിഴ് സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം സിനിമാ അവലോകനങ്ങള്‍ അവതരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെടുക, ട്രേഡ് ഫൗണ്ടേഷന്‍ വഴി ഒടിടിയില്‍ റിലീസ് ചെയ്യുന്ന ചെറുകിട നിക്ഷേപ സിനിമകള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിന് ഒരു ചാനല്‍ രൂപീകരിക്കുക, തിയേറ്ററുകളിലെ ടിക്കറ്റുകള്‍ നിരീക്ഷിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ കമ്മിറ്റി പാസാക്കി.

എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ മാറ്റം വരുത്തുന്ന ഭേദഗതിയും യോഗത്തില്‍ പാസാക്കി. പുതിയ ഭേദഗതി പ്രകാരം ഒന്നോ രണ്ടോ തവണ എക്‌സിക്യൂട്ടീവ് ആയിട്ടുള്ളവര്‍ക്ക് മാത്രമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകൂ. മാത്രമല്ല, രണ്ട് സിനിമകള്‍ നിര്‍മ്മിച്ച്‌ 25 തിയറ്ററുകളിലെങ്കിലും റിലീസ് ചെയ്‌താല്‍ മാത്രമേ പുതിയതായി വരുന്നവര്‍ക്ക് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ അംഗമാകാന്‍ കഴിയൂ.

ഭേദഗതി ഐകകണ്ഠ്യേന പാസാക്കിയെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ച്‌ എസ് എ ചന്ദ്രശേഖര്‍, ജെ എസ് കെ സതീഷ്, ആര്‍ വി ഉദയകുമാര്‍ എന്നിവര്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി.

എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച അംഗങ്ങള്‍ വേദിക്ക് പുറത്ത് മുദ്രാവാക്യം വിളിച്ചു. എക്‌സിക്യുട്ടീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് നേരത്തെ തീയതി പ്രഖ്യാപിക്കണമെന്ന് പ്രതിഷേധിച്ച നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു. നിര്‍മാതാക്കളില്‍ ഒരാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഭേദഗതികളെക്കുറിച്ച്‌ പറയുകയും തീരുമാനം എടുത്തുകളയണമെന്നും ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും നിര്‍മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രമേയങ്ങള്‍ ജനാധിപത്യപരമായ രീതിയിലല്ല പാസാക്കിയതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിര്‍മ്മാതാവ് ജെഎസ്കെ സതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രമേയത്തെിനെതിരെ പരസ്യമായി പ്രതിഷേധിച്ച നിര്‍മ്മാതാക്കളുടെ നിലപാടിനെ സമിതി അംഗങ്ങള്‍ അപലപിച്ചു. 95 ശതമാനം വോട്ട് നേടിയാണ് പ്രമേയം പാസാക്കിയെന്നും ഇത് ജനാധിപത്യപരമായ തിരഞ്ഞെടുപ്പാണെന്നും അവര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular