Friday, March 29, 2024
HomeAsiaലോകത്താദ്യമായി ക്ലോണിങ്ങിലൂടെ ആര്‍ട്ടിക് ചെന്നായയെ സൃഷ്ടിച്ച്‌ ചൈന; മായയെ ലോകത്തിന് പരിചയപ്പെടുത്തി ശാസ്ത്രജ്ഞര്‍

ലോകത്താദ്യമായി ക്ലോണിങ്ങിലൂടെ ആര്‍ട്ടിക് ചെന്നായയെ സൃഷ്ടിച്ച്‌ ചൈന; മായയെ ലോകത്തിന് പരിചയപ്പെടുത്തി ശാസ്ത്രജ്ഞര്‍

ലോകത്തിലാദ്യമായി ആര്‍ട്ടിക് ചെന്നായയെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച്‌ ചൈന. ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിനോജീന്‍ ബയോടെക്നോളജിയാണ് ആര്‍ട്ടിക് വൂള്‍ഫിനെ വിജയകരമായി ക്ലോണ്‍ ചെയ്തത്.

മായ എന്നാണ് ഈ ആര്‍ട്ടിക് വൂള്‍ഫിന് പേര് നല്‍കിയിരിക്കുന്നത്. ബീജിങ്ങിലെ ലാബില്‍ ജനിച്ച മായയുടെ വീഡിയോയും ഇപ്പോള്‍ പുറത്തിറക്കിയിട്ടുണ്ട്. ജനിച്ച്‌ 100 ദിവസം പിന്നിട്ട ശേഷമാണ് മായയുടെ വീഡിയോ ലാബ് അധികൃതര്‍ പുറത്ത് വിട്ടത്.

മായയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. വൈല്‍ഡ് ഫീമെയില്‍ ആര്‍ട്ടിക് വൂള്‍ഫില്‍ നിന്നാണ് മായയുടെ ഡോണര്‍ സാമ്ബിള്‍ ലഭിച്ചത്. പെണ്‍ നായ ബീഗിളിന്റെ അണ്ഡാശയമാണ് ഉപയോഗിച്ചത്. 80ലധികം ഭ്രൂണങ്ങളാണ് ക്ലോണിങ്ങിനായി മാറ്റപ്പെട്ടത്. ഇതില്‍ ഒന്നില്‍ നിന്നാണ് മായയുടെ ജനനം.

നായകളും ചെന്നായകളും തമ്മില്‍ ജനിതക പാരമ്ബര്യം ഉള്ളതിനാലും, ക്ലോണിങ് വിജയിക്കാന്‍ സാധ്യത ഉള്ളതിനാലുമാണ് ചെന്നായക്ക് പകരം നായയെ ഉപയോഗിച്ചതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ബീഗിളിനൊപ്പമാണ് നിലവില്‍ മായയെ പാര്‍പ്പിച്ചിരിക്കുന്നത്. കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ മായയെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളില്‍ ക്ലോണിങ് വളരെ ഫലപ്രദമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular