Tuesday, April 23, 2024
HomeIndiaപ്രതിശ്രുത വധുവിന്‍റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവതിയും കൂട്ടുകാരും ചേര്‍ന്ന് വരനെ അടിച്ചുകൊന്നു

പ്രതിശ്രുത വധുവിന്‍റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവതിയും കൂട്ടുകാരും ചേര്‍ന്ന് വരനെ അടിച്ചുകൊന്നു

ബംഗളൂരു: പ്രതിശ്രുത വധുവിന്‍റെ നഗ്നചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവ ഡോക്ടറെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെട്ടുത്തി.

ചെന്നൈ സ്വദേശിയായ ഡോ.വികാഷ് രാജന്‍ (27) ആണ് കൊല്ലപ്പെട്ടത്. വധുവും സുഹൃത്തുക്കളായ സുശീല്‍, ഗൗതം, സൂര്യ എന്നിവര്‍ ചേര്‍ന്നാണ് വികാഷിനെ കൊലപ്പെടുത്തിയത്.

വികാഷും യുവതിയും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. അടുത്തിടെയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്. സുഹൃത്തിന്‍റെ പേരില്‍ വ്യാജ അക്കൗണ്ട് ആരംഭിച്ച വികാഷ് യുവതിയുടെ നഗ്നചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ചെന്ന് പ്രതികള്‍ ആരോപിച്ചു. ചിത്രങ്ങള്‍ ചെന്നൈയിലുള്ള തന്‍റെ സുഹൃത്തുക്കള്‍ക്ക് വികാഷ് അയച്ച്‌ നല്‍കുകയും ചെയ്തു. തുടര്‍ന്ന് സെപ്റ്റംബര്‍ എട്ടിന് തന്‍റെ നഗ്നചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ കണ്ട യുവതി വികാഷിനോട് ഇതിനെ പറ്റി ചോദിച്ചു. എന്നാല്‍ തമാശക്ക് ചെയ്തതാണെന്ന് പറഞ്ഞ് യുവാവ് ഒഴിഞ്ഞ് മാറി.

ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമാവുകയും തുടര്‍ന്ന് യുവതി സുഹൃത്തിനെ വിവരമറിയിക്കുകയുമായിരുന്നു. വികാഷിനോട് പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടിലേക്ക് വിളിച്ച്‌ വരുത്തി. തുടര്‍ന്ന് കുപ്പികളും ചൂലും ഉപയോഗിച്ച്‌ വികാഷിനെ അവര്‍ മര്‍ദിക്കുകയായിരുന്നു. എന്നാല്‍ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതികള്‍ പറഞ്ഞു.

പരിക്കേറ്റ് ബോധരഹിതനായ വികാഷിനെ ഇവര്‍ തന്നെയാണ് ആശുപത്രിലെത്തിച്ചത്. തുടര്‍ന്ന് വികാഷിന്‍റെ സഹോദരനെ യുവതി വിവരമറിയിച്ചു. എന്നാല്‍ സുഹൃത്തുക്കള്‍ ചേര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് പരിക്കേറ്റതെന്നാണ് യുവതി അറിയിച്ചതെന്ന് സഹോദരന്‍ പറഞ്ഞു. ഗുരുതരമായ പരിക്കേറ്റ വികാഷ് സെപ്റ്റംബര്‍ 14ന് മരണപ്പെട്ടു. പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular