Saturday, April 20, 2024
HomeIndiaകേസ് സെറ്റില്‍ ചെയ്തില്ലെങ്കില്‍ നാട്ടില്‍ എത്തിയാല്‍ തട്ടിക്കളയുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞതായി ദിനേശ് മേനോന്‍

കേസ് സെറ്റില്‍ ചെയ്തില്ലെങ്കില്‍ നാട്ടില്‍ എത്തിയാല്‍ തട്ടിക്കളയുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞതായി ദിനേശ് മേനോന്‍

മുംബൈ: സാമ്ബത്തിക തട്ടിപ്പ് കേസില്‍ കേസില്‍ പാലാ എം എല്‍ എ മാണി സി കാപ്പന് സുപ്രീംകോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.

മുംബൈ വ്യവസായിയായ ദിനേശ് മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് മാണി സി കാപ്പന് സുപ്രീംകോടതി നോട്ടീസ് അയച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി മാണി സി കാപ്പന് 3.25 കോടി രൂപ തട്ടിയെന്നാണ് ദിനേശ് മേനോന്റെ പരാതി.

പാലാ എംഎല്‍എ മാണി സി കാപ്പന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്ന് മുംബൈ വ്യവസായി ദിനേശ് മേനോന്‍. മുംബൈ ബോറിവില്ലി കോടതിയില്‍ വച്ചാണ് വധഭീഷണി മുഴക്കിയത്. സാമ്ബത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്നലെ കോടതിയില്‍ എത്തിയപ്പോഴാണ് മാണി സി കാപ്പന്‍് ഭീഷണിപ്പെടുത്തിയത് എന്നാണ് പരാതിക്കാരന്‍ പറയുന്നത്.

കോടതി പിരിഞ്ഞ ശേഷം വരാന്തയില്‍ വച്ച്‌ കേസ് വേഗം സെറ്റില്‍ ചെയ്തില്ലെങ്കില്‍ നാട്ടില്‍ എത്തിയാല്‍ തട്ടിക്കളയും എന്ന് മാണി സി കാപ്പന്‍ പറഞ്ഞു. സഭവത്തില്‍ മുംബൈ പൊലീസില്‍ പരാതി നല്‍കുമെന്നും ദിനേശ് മേനോന്‍ പ്രതികരിച്ചു.ദിനേശ് മേനോന്റെ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി മാണി സി കാപ്പനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular