Saturday, April 20, 2024
HomeIndiaപാര്‍ലമെന്റ് മന്ദിരം സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഭീഷണി; സമാജ്‌വാദി മുന്‍ എംഎല്‍എ അറസ്റ്റില്‍

പാര്‍ലമെന്റ് മന്ദിരം സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഭീഷണി; സമാജ്‌വാദി മുന്‍ എംഎല്‍എ അറസ്റ്റില്‍

ഭോപ്പാല്‍: പാര്‍ലമെന്റ് മന്ദിരം സ്‌ഫോടനത്തിലൂടെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ സമാജ്‌വാദി പാര്‍ട്ടി മുന്‍ എംഎല്‍എയെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഭോപ്പാലില്‍ താമസിക്കുന്ന കിഷോര്‍ സമൃതേ തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് മന്ദിരം സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി സ്പീക്കറുടെ ഓഫിസിലേക്ക് കത്തയക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ദേശീയ പതാകയും ജലാറ്റിന്‍ സ്റ്റിക്കുകളും കത്തിനൊപ്പമുണ്ടായിരുന്നു.

തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ 30ന് പാര്‍ലമെന്റ് മന്ദിരം സ്‌ഫോടനത്തില്‍ നടത്തുമെന്നായിരുന്നു കത്തിലെ മുന്നറിയിപ്പ്. അദ്ദേഹം തന്റെ കത്തില്‍ 70 ആവശ്യങ്ങള്‍ എഴുതുകയും പാര്‍ലമെന്റ് മന്ദിരം ബോംബ് ഉപയോഗിച്ച്‌ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സ്‌പെഷ്യല്‍ പോലിസ് കമ്മീഷണര്‍ (ക്രൈം) രവീന്ദ്ര യാദവ് പറഞ്ഞു. ‘ഞങ്ങള്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യുകയും ഭോപ്പാല്‍ പോലിസിന്റെ സഹായത്തോടെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്‌തെന്ന് രവീന്ദ്ര യാദവ് പറഞ്ഞു.

10-11 മാസം കിഷോര്‍ സമൃതേ എംഎല്‍എ ആയിരുന്നു. മുന്‍ നിയമസഭാംഗത്തിനെതിരെ തീവെപ്പ്, കൊള്ളയടിക്കല്‍, കലാപം തുടങ്ങി 17 കേസുകളുണ്ട്. രാഹുല്‍ ഗാന്ധി, രാജ് താക്കറെ തുടങ്ങിയ നേതാക്കളെ അദ്ദേഹം ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും യാദവ് പറഞ്ഞു. പബ്ലിസിറ്റി നേടാനാണ് അദ്ദേഹം ഇത് ചെയ്യുന്നതെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ സ്‌കൂളുകളുടെ ദുരവസ്ഥ, റോഡുകള്‍, നയങ്ങള്‍, പദ്ധതികള്‍ക്കുള്ള ചെലവ്, കാര്‍ഷിക നിയമങ്ങള്‍ എന്നിവയെക്കുറിച്ചാണ് സമൃതേ സ്പീക്കര്‍ക്ക് നല്‍കിയ കത്തിലുള്ളതെന്ന് പോലിസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular