Tuesday, March 19, 2024
HomeIndiaകേന്ദ്രമന്ത്രിയുടെ ബംഗ്ലാവ് പൊളിക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

കേന്ദ്രമന്ത്രിയുടെ ബംഗ്ലാവ് പൊളിക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

മുംബൈ: കേന്ദ്ര ചെറുകിട-ഇടത്തര വ്യവസായ വകുപ്പ് മന്ത്രി നാരായണ്‍ റാണെ മഹാരാഷ്ട്രയിലെ ജുഹു മേഖലയില്‍ നിര്‍മിച്ച ബംഗ്ലാവ് പൊളിച്ചു നീക്കണമെന്ന് ബോംബെ ഹൈകോടതി.

ബംഗ്ലാവ് അനധികൃത നിര്‍മാണമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. നിര്‍മാണത്തില്‍ ഫ്ലോര്‍ സ്‌പേസ് ഇന്‍ഡക്‌സ് (എഫ്‌എസ്‌ഐ), തീരദേശ നിയന്ത്രണ മേഖല (സി.ആര്‍.ഇസെഡ്) എന്നിവയുടെ ലംഘനമുണ്ടെന്ന് കോടതി വ്യക്തമാക്കി.

ബംഗ്ലാവ് ഉടന്‍ പൊളിച്ച്‌ മാറ്റണമെന്ന് ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനോട് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ആര്‍.ഡി. ധനുക, കമാല്‍ ഖാത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് തീരുമാനം.നിര്‍മാണം സാധൂകരിച്ച്‌ നല്‍കണമെന്ന കമ്ബനിയിടെ ആവശ്യം അംഗീകരിച്ചാല്‍ അനധികൃത നിര്‍മാണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വഴിവെക്കുമെന്നും ഹൈകോടതി നിരീക്ഷിച്ചു.

രണ്ടാഴ്ചക്കകം അനധികൃത ഭാഗങ്ങള്‍ പൊളിച്ചുനീക്കാനും ഒരാഴ്ചക്കുശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ബി.എം.സിയോട് നിര്‍ദേശിച്ചു. റാണെക്ക് 10 ലക്ഷം രൂപ പിഴ ചുമത്തിയ ബെഞ്ച്, തുക രണ്ടാഴ്ചക്കകം മഹാരാഷ്ട്ര സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ അടക്കാനും നിര്‍ദേശിച്ചു. അതേസമയം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന ചൂണ്ടിക്കാട്ടി ഉത്തരവ് നടപ്പാക്കുന്നത് ആറാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന കമ്ബനിയുടെ ആവശ്യവും ബെഞ്ച് തള്ളി. അഭിഭാഷകന്‍ ശാര്‍ദുല്‍ സിങ് കേസില്‍ നാരായണ്‍ റാണെയുടെ കമ്ബനിനിയ്ക്കായി ഹാജരായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular