Thursday, April 25, 2024
HomeIndiaതാജ്മഹലില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു ; സ്പാനിഷ് വനിതയ്‌ക്ക് കുരങ്ങുകളുടെ കടിയേറ്റു

താജ്മഹലില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു ; സ്പാനിഷ് വനിതയ്‌ക്ക് കുരങ്ങുകളുടെ കടിയേറ്റു

മുംബൈ : താജ്മഹല്‍ കാണാനെത്തിയ സ്പാനിഷ് വനിതയെ കുരങ്ങുകള്‍ ആക്രമിച്ചു. യുവതിയുടെ ഇടത് കാലിനാണ് പരിക്കേറ്റത്.

യുവതിക്ക് താജ്മഹല്‍ ജീവനക്കാരും ഫോട്ടോഗ്രാഫറും ചേര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കി. പരിക്കേറ്റതിനെ തുടര്‍ന്ന് കരയുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഭര്‍ത്താവിനൊപ്പമാണ് യുവതി താജ്മഹല്‍ കാണുന്നതിനായി എത്തിയത്. ഇതിനിടെയാണ് ഇവരെ കുരങ്ങുകള്‍ ആക്രമിച്ചത്. അതേസമയം ആശുപത്രിയിലെത്തി തുടര്‍ചികിത്സ സ്വീകരിക്കാന്‍ യുവതി വിസമ്മതിക്കുകയാണ് ഉണ്ടായത്. സംഭവത്തില്‍ യുവതി പരാതി നല്‍കിയിട്ടില്ല. കഴിഞ്ഞ 10 ദിവസത്തിനിടെ ഇത് നാലാം തവണയാണ് വിനോദസഞ്ചാരികള്‍ കുരങ്ങുകളുടെ ആക്രമണത്തിനിരയാകുന്നത്.

കുരങ്ങുകളുടെ ചിത്രം എടുക്കുന്നതിനിടെയാണ് യുവതിക്ക് പരിക്കേറ്റതെന്ന് താജ്മഹലിലെ എഎസ്‌ഐ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് രാജകുമാരന്‍ വാജ്‌പേയി പറഞ്ഞു. പരിക്കേറ്റ ഉടന്‍ അവര്‍ക്ക് വേണ്ട് പ്രാഥമിക ശുശ്രൂഷ നല്‍കിയിരുന്നു. സംഭവം ആവര്‍ത്തിക്കാതിരിക്കുന്നതിനും . വിനോദസഞ്ചാരികളെ കുരങ്ങുകളില്‍ നിന്ന് സംരക്ഷിക്കാനും ഒരു ജീവനക്കാരനെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിനോദ സഞ്ചാരികളെ കുരങ്ങുകള്‍ ആക്രമിക്കുന്ന സംഭവം വര്‍ദ്ധിക്കുന്നതായി ഗൈഡായ മോണിക്ക ഷര്‍മ്മ പറഞ്ഞു.കുരങ്ങ് ശല്യത്തിന് പരിഹാരം കാണുന്നതിനായി ജില്ലാ ഭരണകൂടത്തിനും പൗരസമിതിക്കും വനംവകുപ്പിനും കത്തയച്ചിട്ടുണ്ടെന്നും സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് രാജ്കുമാര്‍ പട്ടേലും വ്യക്തമാക്കി. കുരങ്ങുകളുടെ കൂടെ ഫോട്ടോയെടുക്കുന്നതും അവരുമായി കൂട്ടുകൂടാന്‍ നോക്കുന്നതും വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular