Friday, April 26, 2024
HomeIndiaഡല്‍ഹി സര്‍ക്കാരിന്റെ അഴിമതി പുറത്ത് കൊണ്ടുവന്ന് ബിജെപി; മദ്യനയത്തിന്റെ കരാറുകാരന്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍

ഡല്‍ഹി സര്‍ക്കാരിന്റെ അഴിമതി പുറത്ത് കൊണ്ടുവന്ന് ബിജെപി; മദ്യനയത്തിന്റെ കരാറുകാരന്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ വീണ്ടും ഡല്‍ഹി സര്‍ക്കാരിന്റെ അഴിമതി പുറത്ത് കൊണ്ടുവന്ന് ബിജെപി. നിലവില്‍ പിന്‍വലിച്ച മദ്യനയത്തിന്റെ കരാര്‍ ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമുള്ള ആളിന് നല്‍കിയെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ അവകാശപ്പെട്ടു.

കരീംജിത് സിംഗ് ലാംബ എന്ന ആളിനാണ് മദ്യകരാര്‍ നല്‍കിയത്. ഇയാള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, എഎപി എംഎല്‍എ സൗരഭ് ഭരദ്വാജ് എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ബിജെപി വക്താവ് പുറത്തുവിട്ടു.കുറ്റാരോപിതന്‍ മദ്യ കരാര്‍ നല്‍കിയ യൂണിവേഴ്സല്‍ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ പങ്കാളിയാണ്.ഇയാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയ്‌ക്ക് വേണ്ടി മത്സരിക്കുകയും ചെയ്തിട്ടുണ്ട്.

കടുത്ത നിയമ ലംഘനമാണ് ഡല്‍ഹി സര്‍ക്കാര്‍ വിഷയത്തില്‍ നടത്തിയതെന്ന് ബിജെപി ആരോപിച്ചു. സുതാര്യത പാലിക്കാതെയാണ് കരാര്‍ നല്‍കിയതെന്നും ഭാട്ടിയ വ്യക്തമാക്കി.നിലവില്‍ കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular