Saturday, April 27, 2024
HomeIndiaനോയിഡയില്‍ മതില്‍ തകര്‍ന്ന് 4 പേര്‍ മരിച്ചു; 8 പേര്‍ക്ക് പരിക്കേറ്റു

നോയിഡയില്‍ മതില്‍ തകര്‍ന്ന് 4 പേര്‍ മരിച്ചു; 8 പേര്‍ക്ക് പരിക്കേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് സമീപം നോയിഡ സെക്ടര്‍ 21ലെ ജല്‍ വായു വിഹാര്‍ സൊസൈറ്റിയുടെ അതിര്‍ത്തി മതില്‍ തകര്‍ന്നുവീണ് 4 പേര്‍ കൊല്ലപ്പെട്ടു.

എട്ടുപേര്‍ക്ക് പരിക്കേറ്റു. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ 12 പേരും തൊഴിലാളികളായിരുന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.

സൊസൈറ്റിക്ക് പുറത്തുള്ള അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഭിത്തി തകര്‍ന്നുവീഴുകയായിരുന്നു. ഭിത്തിക്ക് താഴെയായി 13 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ പോലീസും ജില്ലാ ഭരണകൂടവും നോയിഡ അതോറിറ്റിയും സംയുക്തമായി അന്വേഷണം നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular