Thursday, April 25, 2024
HomeIndiaബി.ജെ.പി ഭരിക്കുമ്ബോള്‍ മണിക്കൂറില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു -കോണ്‍ഗ്രസ്

ബി.ജെ.പി ഭരിക്കുമ്ബോള്‍ മണിക്കൂറില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു -കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യുകയാണെന്നും രാജ്യത്തെ കര്‍ഷക ആത്മഹത്യക്ക് കാരണം ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളാണെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനാട്ടെ.

പൂനയിലെ കര്‍ഷകന്‍ ദശരഥ് ലക്ഷ്മണ്‍ കേദാറി ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ആത്മഹത്യ കുറിപ്പില്‍ ബി.ജെ.പി സര്‍ക്കാര്‍ നയങ്ങളാണ് തന്റെ മരണത്തിന് കാരണമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വതാത്പര്യങ്ങള്‍ മാത്രമാണ് ശ്രദ്ധിച്ചതെന്നും ലക്ഷ്മണ്‍ പറഞ്ഞു. വായ്പ തിരച്ചടക്കാന്‍ തന്റെ കയ്യില്‍ പണം ഇല്ലെന്നും, നിസ്സഹായനാണെന്നും അതിനാല്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു. കര്‍ഷകര്‍ക്ക് കുറഞ്ഞ താങ്ങുവില നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ടെന്ന് ശ്രിനാട്ടെ പറഞ്ഞു.

2021ല്‍ രാജ്യത്ത് ആത്മഹത്യ ചെയ്ത 1,64,033 പേരില്‍ 10,881 പേര്‍ കര്‍ഷകരാണ്. രാജ്യത്തെ ആകെ ആത്മഹത്യകളില്‍ 6.6 ശതമാനമാണ് അത്. അതായത് ഒരു ദിവസം 30 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. മണിക്കൂറില്‍ ഒരു കര്‍ഷകനും ആത്മഹത്യ ചെയ്യുന്നു എന്നും ശ്രിനാട്ടെ മാധ്യമങ്ങളോട് പറഞ്ഞു.

2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്തിരുന്നു. എന്നാല്‍ അവര്‍ക്ക് ശരാശരി 27 രൂപ മാത്രമാണ് ലഭിക്കുന്നതെന്നും ഡീസല്‍ വില വര്‍ധിപ്പിച്ചും, കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും ജി.എസ്.ടി ചുമത്തിയും സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ശ്രിനാട്ടെ കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular