Friday, April 19, 2024
HomeIndiaഎസ്‌എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിവെച്ചു

എസ്‌എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിവെച്ചു

ന്യൂഡല്‍ഹി: എസ്‌എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിവെച്ചു. നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണ് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവ്ലിന്‍ കേസ് ഉള്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍ സാമ്ബത്തിക സംവരണത്തിനെതിരായ ഹര്‍ജികളിലെ വാദം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ തുടരുകയാണ്. ഭരണഘടന ബെഞ്ചിലെ നടപടികള്‍ പൂര്‍ത്തിയാക്കിയാലേ മറ്റ് ഹര്‍ജികള്‍ പരിഗണിക്കൂ എന്ന കാര്യം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശത്തോടെയാണ് ഇന്നത്തേക്ക് കേസ് പരിഗണിക്കാനായി മാറ്റിയിരുന്നത്.

പിണറായി വിജയന്‍, മുന്‍ ഊര്‍ജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ഊര്‍ജവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസില്‍ കക്ഷിചേര്‍ന്ന ടി.പി. നന്ദകുമാറിന്റെ അഭിഭാഷക എം.കെ. അശ്വതിയാണ് കേസ് നിരവധി തവണ മാറ്റിവച്ചകാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular