Monday, September 26, 2022
HomeIndiaബിഹാറില്‍ മിന്നലേറ്റ് 11 പേര്‍ മരിച്ചു; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു ബിഹാര്‍...

ബിഹാറില്‍ മിന്നലേറ്റ് 11 പേര്‍ മരിച്ചു; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു ബിഹാര്‍ സര്‍ക്കാര്‍

പട്‌ന: ബിഹാറില്‍ മിന്നലേറ്റ് 11 പേര്‍ മരിച്ചു. പുര്‍ണിയ, അരാരിയ, സുപുള്‍ എന്നിവിടങ്ങളിലാണ് മിന്നലേറ്റ് ആളുകള്‍ മരിച്ചത്. പുര്‍ണിയയിലും അരാരിയിലും നാലുപേര്‍ വീതവും സോപൂളില്‍ മൂന്ന് പേരുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ ബിഹാര്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.

‘മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ ഉടന്‍ നഷ്ടപരിഹാരം നല്‍കും’ – നിതീഷ് കുമാര്‍ പറഞ്ഞു. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുരന്ത നിവാരണ സേനയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

അതേസമയം, ചത്തീസ്ഗണ്ഡിലും ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സുജാപൂര്‍ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular