Thursday, March 28, 2024
HomeUSAഅനുഗ്രഹ നിറവില്‍ സീറോ മലങ്കര കത്തോലിക്ക സഭ ഓസ്റ്റിന്‍ - ടെക്‌സാസ് കൂട്ടായ്മയുടെ പ്രഥമ വിശുദ്ധ...

അനുഗ്രഹ നിറവില്‍ സീറോ മലങ്കര കത്തോലിക്ക സഭ ഓസ്റ്റിന്‍ – ടെക്‌സാസ് കൂട്ടായ്മയുടെ പ്രഥമ വിശുദ്ധ കുര്‍ബാന നടന്നു.

ഓസ്റ്റിന്‍ : സീറോ-മലങ്കര കത്തോലിക്ക സഭ ഓസ്റ്റിന്‍, ടെക്‌സസ് കമ്മ്യൂണിറ്റിയുടെ പ്രഥമ വിശുദ്ധ കുര്‍ബാനയും, കൂട്ടായ്മയും സെപ്റ്റംബര്‍ 18 ന് ഞായറാഴ്ച വൈകുന്നേരം 4:30 മണിക്ക് മലങ്കര കത്തോലിക്ക സഭ യു എസ് എ – കാനഡ രൂപതയുടെ അധ്യക്ഷന്‍ മോസ്റ്റ് റവ. ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ് തിരുമേനിയുടെ ആശീര്‍വാദത്തോടെ സഭയുടെ യു എസ് എ ചാന്‍സലറൂം, മിഷന്‍ ഡയറക്ടറൂം ആയ ബഹു. ഫാ. ഡോ. സജി.ജി.മുക്കൂട്ടിന്റെ മുഖ്യ കാര്‍മികത്വത്തിലും ബഹു റവ. ഫാ. ബിന്നി ഫിലിപ്പ്ന്റെ സഹകാര്‍മികത്വത്തിലും ഓസ്റ്റിന്‍-മേനര്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ വെച്ചു നടത്തപ്പെട്ടു.

ടെക്‌സാസ് സ്റ്റേറ്റില്‍ ഡാലസിനും, ഹൂസ്റ്റനും ശേഷമുള്ള മൂന്നാമത്തെ വിശ്വാസ സമൂഹത്തിനാണ് തലസ്ഥാന നഗരിയില്‍ ഇന്നലെ തുടക്കമിട്ടത്.

മലങ്കര കത്തോലിക്ക സഭയുടെ 92-ാം പുനരൈക്യ വാര്‍ഷികം ആഘോഷിക്കപ്പെടുന്ന അവസരത്തില്‍ പുതിയ ഒരു മിഷന്‍ പ്രവര്‍ത്തനം രൂപീകരിക്കാന്‍ സാധിച്ചതില്‍ ഏവരും സന്തോഷം രേഖപ്പെടുത്തി. ഏകദേശം നൂറോളം വിശ്വാസികള്‍ ഈ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷികളായി. ഓസ്റ്റിനില്‍ നിന്നും ഇരുനൂറോളം മൈല്‍ അകലെയുള്ള ഹ്യൂസ്റ്റനില്‍ നിന്നും മുപ്പതില്‍ ആളുകള്‍ ബിന്നിയച്ചന്റെ നേതൃത്വത്തില്‍ ഓസ്റ്റിന്‍ മലങ്കര സമൂഹത്തിനു പിന്തുണ നല്കാന്‍ എത്തിയത് ഈ മുഹൂര്‍ത്തത്തിന് ഇരട്ടി മധുരം പകര്‍ന്നു.കൂടാതെ മേനര്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയിലെ അംഗങ്ങളും , ജീസസ് യൂത്ത് കൂട്ടായിമയും മലങ്കര കൂട്ടായിമയോട് ചേര്‍ന്ന് നിന്നു ഈ നിമിഷങ്ങള്‍ക്ക് സാക്ഷിയായി.


വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്ന യോഗത്തില്‍ ഓസ്റ്റിന്‍ കൂട്ടായിമയിലെ അംഗങ്ങളെ ഏവര്‍ക്കും പരിചയപ്പെടുത്തി. ഹ്യൂസ്റ്റണ്‍ മലങ്കര കാതോലിക്ക സഭയോട് ചേര്‍ന്ന് എല്ലാ ദ്വൈമാസത്തിലും രണ്ടാം ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാന ഹ്യൂസ്റ്റണ്‍ വികാരിയച്ചന്റെ കാര്‍മികത്വത്തില്‍ നടത്താനും തീരുമാനമായി.

പ്രഥമ കൂട്ടായ്മക്ക് വേണ്ടി സഹായ സഹകരണങ്ങള്‍ നല്‍കി സഹായിച്ച ഓസ്റ്റിന്‍-മേനര്‍ സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ ഇടവക വികാരി ഫാ. ആന്റോ. ജി. ആലപ്പാട്ട് അച്ചനോടും, ഇടവക ഭാരവാഹികളോടും, ഇതിനായി അക്ഷീണം പ്രവര്‍ത്തിച്ച ഓസ്റ്റിന്‍ മലങ്കര സമൂഹത്തിന്റ് കോഓര്‍ഡിനേറ്റര്‍ ശ്രീ. അജിത്ത് വര്‍ഗ്ഗീസിനോടും, കടന്നു വന്ന എല്ലാ വിശ്വാസികളോടുമുള്ള നന്ദി ഓസ്റ്റിന്‍ വിശ്വാസ സമൂഹത്തിനു വേണ്ടി ഫാ. സജി മുക്കൂട്ട് അറിയിച്ചു. തുടര്‍ന്നു നടന്ന സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ അവസാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular