ഹൂസ്റ്റന്‍: പ്രഥമ ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് ഹൂസ്റ്റന്‍ ഇന്റ്റര്‍ നാഷനല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.
മൂന്ന് ദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിനായി ഹൂസ്റ്റണില്‍ എത്തിച്ചേര്‍ന്ന പരിശുദ്ധ കാതോലിക്ക ബാവായെയും സംഘത്തെയും ഭദ്രാസന സഹായ മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ.സഖറിയ മാര്‍ അപ്രേം മെത്രാപോലീത്ത, ഓര്‍ത്തോഡോക്‌സ് വൈദീക സെമ്മിനാരി പ്രിന്‍സിപ്പാള്‍ ഫാ. ഡോ. റെജി മാത്യൂസ്, ഫാ.തമ്പാന്‍ വര്‍ഗ്ഗീസ്, ഫാ.മാത്തുക്കുട്ടി, ഭദ്രാസന സെക്രട്ടറി ഫാ.മാത്യൂസ് ജോര്‍ജ്ജ്, സെന്റ് തോമസ് ഓര്‍ത്തോഡക്സ് കത്തീണ്ട്രല്‍ സഹവികാരി ഫാ.രാജേഷ് ജോണ്‍, മുന്‍ ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ. ബിനു മാത്യൂസ്, ഫാ.നൈനാന്‍ ജോര്‍ജ്ജ്, ഫാ.അലക്സാണ്ടര്‍ ജെ. കുര്യന്‍, സെന്റ് മേരീസ് ഓര്‍ത്തോഡക്സ് ഇടവക വികാരി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ മിസ്റ്റര്‍.പ്രസാദ് ജോണ്‍, മിസ്റ്റര്‍. ജൈസണ്‍ തോമസ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് ഹൂസ്റ്റണ്‍ ബീസിലിയിലുള്ള ഊര്‍ശലേം അരമനയില്‍ എത്തിച്ചേര്‍ന്ന പരിശുദ്ധ കാതോലിക്കാ ബാവയെയും സംഘത്തെയും അരമന മാനേജര്‍ സക്കറിയാ റംമ്പാന്‍, സെന്റ് തോമസ് ഓര്‍ത്തോഡക്സ് കത്തീണ്ട്രല്‍ വികാരി ഫാ. പി എം. ചെറിയാന്‍, ഫാ.സി.ജി തോമസ്, ഫാ. എബി ചാക്കോ, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡക്സ് ഇടവക വികാരിഫാ. വര്‍ഗീസ് തോമസ്, തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. നാളെ രാവിലെ 8 മണിക്ക് ഹൂസ്റ്റണ്‍ ബീസിലിയിലുള്ള ഊര്‍ശലേം അരമന ചാപ്പലില്‍ നടക്കുന്ന പ്രഭാത നമസ്‌കാരവും വിശുദ്ധ കുര്‍ബാനയും പരിശുദ്ധ കാതോലിക്കാ ബാവ പ്രധാന കാര്‍മികത്വം വഹിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. ജോണ്‍സണ്‍ പുഞ്ചകൊണം 770-310-9050
