Friday, April 19, 2024
HomeIndiaപഞ്ചാബിലെ ലൗലി സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍

പഞ്ചാബിലെ ലൗലി സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍

ഞ്ചാബിലെ ലൗലി പ്രഫഷണല്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ചേര്‍ത്തല സ്വദേശി അഗിന്‍ എസ് ദിലീപിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബി ടെക് ഡിസൈന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് മരിച്ച അഗിന്‍. ഹോസ്റ്റല്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഹോസ്റ്റല്‍ മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഹോസ്റ്റല്‍ മുറി പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്.

അതെ സമയം സംഭവം മറച്ചു വെക്കാന്‍ സര്‍വകലാശാല ശ്രമിച്ചെന്ന് ആരോപിച്ച്‌ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയാണ്. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് സര്‍വകലാശാലയില്‍ പ്രതിഷേധ സമരം നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular