Thursday, April 25, 2024
HomeIndiaപശ്ചിമ ബംഗാള്‍ അധ്യാപക അഴിമതി : കുട്ടിയെ ദത്തെടുക്കാന്‍ അര്‍പിത ആഗ്രഹിച്ചിരുന്നതായി ഇഡി

പശ്ചിമ ബംഗാള്‍ അധ്യാപക അഴിമതി : കുട്ടിയെ ദത്തെടുക്കാന്‍ അര്‍പിത ആഗ്രഹിച്ചിരുന്നതായി ഇഡി

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാള്‍ അധ്യാപക നിയമന അഴിമതി കേസില്‍ പ്രതികളായ പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പ്പിത മുഖര്‍ജി കുട്ടിയെ ദത്തെടുക്കാന്‍ ആഗ്രഹിച്ചിരുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

പാര്‍ത്ഥ ചാറ്റര്‍ജിക്കും എതിര്‍പ്പില്ലായിരുന്നെന്നും ഇതിനായുളള രേഖകളില്‍ കുടുംബ സുഹൃത്ത് എന്ന നിലയില്‍ അദ്ദേഹം ഒപ്പിട്ടിരുന്നതായും ഇഡി വ്യക്തമാക്കി.

ദത്തെടുക്കല്‍ രേഖകളെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ താനൊരു പൊതുപ്രവര്‍ത്തകനായതിനാല്‍ നിരവധി പേര്‍ ശുപാര്‍ശക്കായി തന്റെയടുത്ത് വരാറുണ്ടെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. അര്‍പ്പിത മുഖര്‍ജിയുമായുളള ബന്ധത്തെക്കുറിച്ചും അവരെ ഇന്‍ഷുറന്‍സ് നോമിനിയാക്കിയിരിക്കുന്നതിനെക്കുറിച്ചും ഇഡി ചോദിച്ചു. എന്നാല്‍ നോമിനിയാതക്കിയതിനെക്കുറിച്ച്‌ ഒന്നും അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

അഴിമതിക്കേസില്‍ ജയിലിലായ ഇരുവരുടെയും സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താത്കാലികമായി കണ്ടുകെട്ടിയിരുന്നു.ഇരുവരുടേയും 48.22 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. 40.33 കോടി രൂപ വിലമതിക്കുന്ന 40 സ്ഥാവര സ്വത്തുക്കളും 7.89 കോടി രൂപ ബാലന്‍സ് ഉള്ള 35 ബാങ്ക് അക്കൗണ്ടുകളും അടങ്ങുന്നതാണ് കണ്ടുകെട്ടിയ ആസ്തികള്‍.

ജൂലൈ മാസത്തിലാണ് കുപ്രസിദ്ധമായ പശ്ചിമ ബംഗാള്‍ അധ്യാപക നിയമന വിവാദത്തില്‍പ്പെട്ട് പാര്‍ത്ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്.അറസ്റ്റിനു ശേഷം അധ്യാപക നിയമന അഴിമതിയില്‍ ഇവര്‍ക്കുള്ള പങ്കിനെക്കുറിച്ച്‌ ഏജന്‍സി തുടര്‍ച്ചയായി ചോദ്യം ചെയ്തുവരികയാണ്. ഇരുവരുടെയും ജാമ്യാപേക്ഷം അടുത്തിടെ കൊല്‍ക്കൊത്ത ഹൈക്കോടതി തള്ളിയിരുന്നു. കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular