Saturday, July 27, 2024
HomeKeralaയുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

കുണ്ടറ: യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതിയെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരോട് തെറ്റിക്കുന്ന് ക്ഷേത്രത്തിന് സമീപം പുന്നവിള വീട്ടില്‍ കേശു എന്ന രാഹുല്‍ (24) ആണ് അറസ്റ്റിലായത്.

പ്രണയത്തിലായിരുന്ന യുവതി ബന്ധം ഒഴിവാക്കുകയായിരുന്നു. പിന്നീട് യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫിന്‍റെ നേതൃത്വത്തില്‍ കുണ്ടറ ഇന്‍സ്പെക്ടര്‍ മഞ്ജുലാല്‍, എസ്.ഐമാരായ ഗംഗ പ്രസാദ്, ആനന്ദകൃഷ്ണന്‍, എ.എസ്.ഐ സതീശ്, റിജു എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

കഞ്ചാവ് കേസ് ഉള്‍പ്പടെയുള്ള കേസില്‍ ഇയാള്‍ നേരത്തേ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

STORIES

Most Popular