Friday, April 19, 2024
HomeIndiaഎൻഎസ്എസ് പുരസ്‌കാരങ്ങൾ സമർപ്പിച്ച് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്

എൻഎസ്എസ് പുരസ്‌കാരങ്ങൾ സമർപ്പിച്ച് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്

നൃൂഡൽഹി: നാഷ്ണൽ സർവ്വിസ് സ്‌കീം പുരസ്‌കാരങ്ങൾ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്  വിതരണം ചെയ്തു. ഓൺലൈൻ കൂടിക്കാഴ്ചയ്‌ലൂടെയാണ് അവാർഡ് ദാനം നടന്നത്. 2019 -2021 വർഷത്തിലെ ജേതാക്കൾക്കാണ് ഇന്ന് പുരസ്‌കാരങ്ങൾ നൽക്കിയത്. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് താക്കൂർ , യുവജനകാര്യ, കായിക സഹമന്ത്രി നിസിത് പ്രമാണിക്, എന്നിവരും ന്യൂഡൽഹിയിലെ സുഷമ സ്വരാജ് ഭവനിൽ നിന്ന് പരിപാടിയിൽ പങ്കെടുത്തു.

42 ജേതാക്കൾക്കാണ് പുരസ്‌കാരങ്ങൾ നൽക്കിയത്. സർവ്വകലാശാലകൾ, പ്ലസ്ടു കൗൺസിലുകൾ, എൻഎസ്എസ് യൂണിറ്റുകൾ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർ, എൻഎസ്എസ് വളണ്ടിയർമാർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലെ ജേതാക്കൾക്കാണ് അവാർഡുകൾക്ക് അർഹരായത്.

‘രാജ്യത്തിന്റെ വളർച്ചയ്‌ക്ക് യുവതലമുറയുടെ സേവനം മുതൽകൂട്ടാകും. രാജ്യമൊട്ടുക്കുമുള്ള ജനതയുടെ  സന്തോഷമാണ്  നമ്മൾ ആഗ്രഹിക്കുന്നത്.  മറ്റുളളവരെ സന്തോഷിപ്പിക്കുന്നതിലൂടെ  സ്വയം സന്തോഷം കണ്ടെത്താൻ നമ്മൾ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’

സർവ്വകലാശാലകൾ പ്ലസ് ടു കൗൺസിലുകൾ,സീനിയർ സെക്കൻഡറി, എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം എന്നിവയിൽ നിന്നുള്ള മികച്ച സന്നദ്ധ സമൂഹ സേവനത്തിനുള്ള ജേതാക്കൾ എന്നിവർക്ക്  എല്ലാവർഷവും യുവജനകാര്യ, കായിക മന്ത്രാലയം എൻഎസ്എസ് അവാർഡ് നൽകുന്നുണ്ട്.

വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും വ്യക്തിത്വവും സ്വഭാവവും വികസിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ എൻഎസ്എസ് ആരംഭിച്ചത്. മഹാത്മാഗാന്ധിയുടെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 1969 ൽ  എൻഎസ്എസ് എന്ന പദ്ധതി രൂപം കൊണ്ടത്.

സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം, കുടുംബ ക്ഷേമം, പോഷകാഹാരം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക സേവന പരിപാടികൾ, സ്ത്രീ ശാക്തീകരണത്തിനുള്ള പരിപാടികൾ, സാമ്പത്തിക വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ, ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം എന്നീ സാമൂഹിക പരിപാടികളിലാണ് എൻഎസ്എസ് പ്രചോദനം നൽകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular