Saturday, April 20, 2024
HomeUSA13ാം വയസില്‍ തുടങ്ങിയ പ്രണയം, വിവാഹം കഴിക്കുന്നെങ്കില്‍ അത്​ ഫിലിപ്പിനെ മാത്രം; എലിസബത്തി​െന്‍റ വാശിക്ക്​ മുന്നില്‍...

13ാം വയസില്‍ തുടങ്ങിയ പ്രണയം, വിവാഹം കഴിക്കുന്നെങ്കില്‍ അത്​ ഫിലിപ്പിനെ മാത്രം; എലിസബത്തി​െന്‍റ വാശിക്ക്​ മുന്നില്‍ തോറ്റ്​ രാജകുടുംബം

ര്‍ക്കുന്നില്ലേ ബ്രിട്ടനില്‍ കടുത്ത കോവിഡ്​ നിയന്ത്രണങ്ങള്‍ നിലനിന്ന കാലത്ത്​ ഭര്‍ത്താവ്​ ഫിലിപ്പ്​ രാജകുമാരന്​ വേണ്ടി പള്ളിയില്‍ ഒറ്റക്കു നിന്ന്​ പ്രാര്‍ഥിച്ച എലിസബത്ത്​ രാജ്​ഞിയെ.

ആള്‍ക്കൂട്ടത്തിനിടെ ഒറ്റക്കായി പോയ ഒരു സ്​ത്രീയുടെ വിലാപമാണ്​ അന്ന്​ ലോകം കണ്ടത്​. അത്രയും ഹൃദയബന്ധമായിരുന്നു അവര്‍ തമ്മില്‍. എലിസബത്ത്​ രാജ്​ഞിയുടെ 13 ാം വയസില്‍ തുടങ്ങിയ ബന്ധമാണത്​. മരണം വേര്‍പിരിക്കുന്നതു വരെ എലിസബത്തി​െന്‍റ വലിയ കരുത്തായിരുന്നു ഫിലിപ്പ്​ രാജകുമാരന്‍. ഒടുവില്‍ ഫിലിപ്പിനരികെ തന്നെ ഉറങ്ങാന്‍ എലിസബത്തുമെത്തി. ആ പ്രണയ കഥ ഇങ്ങനെ ചുരുക്കിപറയാം.

1934ലായിരുന്നു ഇരുവരും ആദ്യമായി കണ്ടത്​​. അന്ന്​ ഫിലിപ്പിന്​ 13 വയസായിരുന്നു. എലിസബത്തിന്​ എട്ടും. 1939ല്‍ ഇരുവരും വീണ്ടും കണ്ടുമുട്ടി. അന്നുതൊട്ട്​ പ്രണയവും തുടങ്ങി. ഡാര്‍ട്ട്മൗത്ത് നാവിക കോളജില്‍ തന്റെയൊപ്പം എത്തിയ പെണ്‍മക്കളെ അവിടം ചുറ്റി നടന്നു കാണിക്കാന്‍ ജോര്‍ജ് ആറാമന്‍ രാജാവ് ഏല്‍പിച്ചത് അവിടെ കേഡറ്റായിരുന്ന ഫിലിപ്പിനെ ആയിരുന്നു. അവിടെ വെച്ചാണ്​ ഉയരം കൂടിയ നന്നായി സംസാരിക്കുന്ന ഫിലിപ്പ്​ എലിസബത്തി​​െന്‍റ മനംകവര്‍ന്നത്​. അന്ന്​ എലിസബത്തിന്​ 13 വയസായിരുന്നു. ഫിലിപ്പിന്​ 18ഉം. അന്നുമുതല്‍ ഫിലിപ്പും എലിസബത്തും കത്തുകളെഴുതി. ഒടുവില്‍ പ്രണയം എലിസബത്തി​െന്‍റ വീട്ടുകാരുമറിഞ്ഞു.

ഫിലിപ്പി​െന്‍റ കുടുംബ പശ്​ചാത്തലമായിരുന്നു രാജകുടുംബത്തിന്​ വലിയ പ്രശ്​നമായി തോന്നിയത്​. അന്ന്​ ഫിലിപ്പിന്​ സ്വന്തമായി വീട്​ പോലുമുണ്ടായിരുന്നില്ല. ഫിലിപ്പി​െന്‍റ സഹോദരിമാര്‍ ജര്‍മനിയില്‍ നിന്നാണ്​ വിവാഹം കഴിച്ചത്​. ഇത്​ രാഷ്​ട്രീയമായി ബ്രിട്ടീഷ്​ രാജകുടുംബത്തിന്​ അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നു. എന്നാല്‍ ഇതിനൊന്നും എലിസബത്തിനെ പിന്തിരിപ്പിക്കാന്‍ സാധിച്ചില്ല. വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത്​ ഫിലിപ്പ്​ രാജകുമാരനെ മാത്രമെന്ന്​ രാജകുമാരി ശാഠ്യം പിടിച്ചു.

അതിനു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു രാജകുടുംബത്തിന്​. ത​െന്‍റ ഗ്രീക്ക്​ ഡാനിഷ്​ പദവികള്‍ ഫിലിപ്പ്​ എലിസബത്തിനു വേണ്ടി ഉപേക്ഷിച്ചു. അതിനു പിന്നാലെ ഫിലിപ്പിന്​ രാജകുടുംബം ഡ്യൂട്ട്​ ഓഫ്​ എഡിന്‍ബ്രോ എന്ന പദവി നല്‍കി. അങ്ങനെ 1946ല്‍ എലിസബത്തും ഫിലിപ്പും തമ്മിലുള്ള വിവാഹം ഉറപ്പിച്ചു. 1947ലാണ്​ ഇക്കാര്യം രാജകുടുംബം പരസ്യമാക്കിയത്​. അതേ വര്‍ഷം നവംബറില്‍ വെസ്​റ്റ്​മിന്‍സ്​റ്റര്‍ ആബിയില്‍ വെച്ചായിരുന്നു വിവാഹം. അന്നു മുതല്‍ 99 വയസു വരെ ഫിലിപ്പ്​ രാജകുമാരന്‍ രാജ്​ഞിയുടെ നിഴലായി കഴിഞ്ഞു.

വിവാഹത്തിനു ശേഷവും കുറെ പ്രതിബന്ധങ്ങളുണ്ടായി. മക്കള്‍ക്ക്​ ഫിലിപ്പി​െന്‍റ പേര്​ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. കുടുംബത്തില്‍ എലിസബത്തിനായിരുന്നു മേല്‍ക്കൈ. ഫിലിപ്പ്​ നിഴലായി ഒതുങ്ങുപ്പോയി. നാവികസേനയിലായിരുന്നു വിവാഹത്തിന്​ മുമ്ബ്​ ഫിലിപ്പ്​. അതെല്ലാം എലിസബത്തിന്​ വേണ്ട്​ ഫിലിപ്പ്​ ഉപേക്ഷിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular