Friday, March 29, 2024
HomeUSAബൈഡന്റെ വേനൽക്കാല വസതിക്കടുത്തേക്കു അഭയാർത്ഥികളെ അയക്കാൻ ഡിസന്റിസിന്റെ നീക്കം

ബൈഡന്റെ വേനൽക്കാല വസതിക്കടുത്തേക്കു അഭയാർത്ഥികളെ അയക്കാൻ ഡിസന്റിസിന്റെ നീക്കം

പ്രസിഡന്റ് ജോ ബൈഡന്റെ വേനൽക്കാല വസതിക്കു സമീപത്തേക്ക് ഫ്ളോറിഡയുടെ റിപ്പബ്ലിക്കൻ ഗവർണർ റോൺ ഡിസന്റിസ് അഭയാർത്ഥികളെ അയക്കുമെന്നു റിപ്പോർട്ട്. നേരത്തെ മാസച്യുസെറ്റ്സിൽ മാർത്താസ് വിൻയാഡിലേക്കു അഭയാർത്ഥികളെ അയച്ച അതേ വിമാനം ചൊവാഴ്ച ഡെലവെയറിൽ ബൈഡന്റെ വസതിക്കടുത്തേക്കു പറക്കുന്നു എന്നാണു റിപ്പോർട്ട്.

എന്നാൽ വിമാനം അഭയാർത്ഥികളെയൊന്നും കയറ്റാതെ നാഷ്‌വില്ലിലേക്കാണ് പറന്നതെന്നും അവിടന്ന് ന്യൂ ജെഴ്സിയിലെ ടെറ്റർബോറോയിലേക്കു പറന്നുവെന്നും  മറ്റൊരു റിപ്പോർട്ടിൽ പറയുന്നു. വിമാന നിരീക്ഷകർ അതിന്റെ പിന്നാലെയുണ്ട്.

വൈറ്റ് ഹൗസിൽ ഒരു പരിപാടിക്കിടെ  ഡിസന്റിസിന്റെ നീക്കം  ശ്രദ്ധയിൽ പെടുത്തിയപ്പോൾ ബൈഡൻ പ്രതികരിച്ചത് ഇങ്ങിനെ: “അദ്ദേഹം അവിടേക്കു വരണം. അവിടെ മനോഹരമായ തീരം കാണാം.”

മാർത്താസിലേക്കു പോയ വിമാനം ചൊവാഴ്ച ടെക്സസിൽ സാൻ അന്റോണിയോയിൽ നിന്നു പറന്നു ഫ്‌ളോറിഡയിൽ ക്രെസ്റ്വ്യൂവിൽ എത്തിയ ശേഷം ഡെലവെയർ കോസ്റ്റൽ എയർപോർട്ടിലേക്കു പറക്കുമെന്നു റിപ്പോർട്ടുകൾ സൂചിപ്പിചിരുന്നു. ബൈഡൻ 2017ൽ $2.7 മില്യണു വാങ്ങിയ റഹോബോത് ബീച്ചിലെ വീട്ടിൽ നിന്ന് 20 മൈൽ അകലെയാണ് ഈ ചെറിയ വിമാനത്താവളം.

വിമാനം വരുന്നതായി വിവരം കിട്ടിയെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരിൻ ജീൻ-പിയറി പറഞ്ഞു. അഭയാർഥികളുടെ അപേക്ഷകൾ സ്വീകരിക്കാനും സൗകര്യങ്ങൾ ഏർപ്പെടുത്താനും വേണ്ടതു  ചെയ്യുന്നുണ്ട്. അഭയാർത്ഥികൾ വന്നാൽ ഭക്ഷണവും മരുന്നും മാനസിക പിന്തുണയും നൽകാൻ ഒരുക്കമാണെന്ന് ഡെലവെയർ ഗവർണർ ജോൺ കാർണി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതിനിധി സംസ്ഥാന സൈനികരുമായി വിമാനത്താവളത്തിൽ എത്തി.

മാർത്താസിലേക്കുള്ള ഫ്ലൈറ്റിനെ കുറിച്ച് ടെക്സസിലെ ബക്സാർ കൗണ്ടി ഷെരിഫ് ഹവിയർ സലാസർ അന്വേഷണം ആരംഭിച്ചു. അഭയാർത്ഥികളെ ചൂഷണം ചെയ്തും കബളിപ്പിച്ചുമാണ് കൊണ്ട് പോയതെന്ന് അദ്ദേഹം ആരോപിച്ചു.

ഷിക്കാഗോയിലെ അലയൻസ അമേരിക്കാസ് എന്ന സംഘടനയും മൂന്ന് അഭയാർത്ഥികളും ചേർന്നു ഡിസന്റിസിനു എതിരെ ഹർജി നൽകി. തങ്ങളെ വ്യാജ വാഗ്‌ദാനങ്ങൾ നൽകിയാണ് വിമാനത്തിൽ കയറ്റിയതെന്നു അഭയാർത്ഥികൾ പറയുന്നു. തൊഴിലും വിദ്യാഭ്യാസവും ലഭ്യമാക്കാമെന്നു പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular