Friday, April 26, 2024
HomeKeralaശശി തരൂര്‍ എഐസിസി ആസ്ഥാനത്ത് ; ഗാന്ധി കുടുംബാംഗം പ്രസിഡന്റ് സ്ഥാനത്തേക്കില്ലെങ്കില്‍ മത്സരിക്കും

ശശി തരൂര്‍ എഐസിസി ആസ്ഥാനത്ത് ; ഗാന്ധി കുടുംബാംഗം പ്രസിഡന്റ് സ്ഥാനത്തേക്കില്ലെങ്കില്‍ മത്സരിക്കും

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് ദിവസം അടുത്തുവരുമ്പോള്‍ ശശി തരൂര്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ സജീവമാകുന്നു. ശശി തരൂര്‍ ഇന്ന് എഐസിസി ആസ്ഥാനത്തെത്തി. വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനായാണ് അദ്ദേഹം എഐസിസി ആസ്ഥാനത്തെത്തിയിരിക്കുന്നതെന്നാണ് വിവരം.

എന്നാല്‍ രാഹുല്‍ ഗാന്ധി പ്രസിഡന്റാവണമെന്നും അതല്ലെങ്കില്‍ പ്രിയങ്ക ഗാന്ധി പ്രസിഡന്റാവണമെന്നുമാണ് ശശി തരൂരിന്റെ ആവശ്യമെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാളെയാണ് ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതെങ്കില്‍ താന്‍ മത്സരരംഗത്തുണ്ടാവുമെന്നും തരൂര്‍ സൂചന നല്‍കിയിട്ടുണ്ട്.

തരൂരിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ഔദ്യോഗിക പിന്തുണയുണ്ടാവില്ലെന്നും എഎൈസിസി വൃത്തങ്ങള്‍ വ്യക്തമാക്കി. തിങ്കളാഴ്ച സോണിയ ഗാന്ധിയെ കണ്ട് നിലപാടറയിച്ച ശശി തരൂര്‍ തല്‍ക്കാലം മൗനത്തിലാണ്. ഇപ്പോള്‍ പരസ്യ പ്രതികരണത്തിനില്ലെന്നാണ് തരൂര്‍  പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular