Saturday, July 27, 2024
HomeKeralaവിഴിഞ്ഞം സമരപന്തല്‍ പൊളിച്ചു നീക്കണമെന്ന് ജില്ലാഭരണകൂടം ; നടക്കില്ലെന്ന് സമരസമിതി

വിഴിഞ്ഞം സമരപന്തല്‍ പൊളിച്ചു നീക്കണമെന്ന് ജില്ലാഭരണകൂടം ; നടക്കില്ലെന്ന് സമരസമിതി

വിഴിഞ്ഞം തുറമുഖ കവടത്തിന് മുന്നിലെ സമരപ്പന്തല്‍ പൊളിച്ചു നീക്കണം എന്ന് ജില്ലാ ഭരണകൂടം. സമരപ്പന്തല്‍ പൊളിച്ചു നീക്കാന്‍ ഇന്ന് സമയപരിധി നിശ്ചയിച്ചാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് ഉത്തരവ് ഇറക്കിയത്. ക്രമസമാധാന പ്രശ്‌നവും നിര്‍മാണ പ്രവര്‍ത്തങ്ങള്‍ തടസ്സപ്പെടുന്നതും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

സമര പന്തല്‍ പൊളിച്ചുനീക്കിയില്ലെങ്കില്‍, 30ന് സമരപ്രതിനിധികള്‍ ഹാജരാകണം എന്നും ഉത്തരവില്‍ ഉണ്ട്. എന്നാല്‍ സമരപ്പന്തല്‍ പൊളിക്കില്ലെന്നും, സര്‍ക്കാര്‍ തന്നെ പൊളിക്കട്ടെ എന്നുമാണ് സമരസമിതിയുടെ നിലപാട്.

സമരം പൊളിക്കാനായി പല ഇടപെടലുകളും നടക്കുന്നുണ്ടെന്നും സമരസമിതി പ്രതികരിച്ചു. കോടതിയുടെ മുമ്പിലുള്ള കാര്യത്തില്‍ പെട്ടെന്ന് ഉത്തരവ് വേണ്ടിയിരുന്നോ എന്ന് അറിയില്ല. തങ്ങളുടെ ഭാഗം ജില്ലാ ഭരണകൂടത്തെ അറിയിക്കുമെന്നും സമരപ്പന്തലില്‍ നിയമലംഘനങ്ങള്‍ നടക്കുന്നില്ല എന്നും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സമരസമിതി നേതാക്കള്‍ പ്രതികരിച്ചു.

RELATED ARTICLES

STORIES

Most Popular