Saturday, July 27, 2024
HomeUSAഐ എസ് ഐ തന്നെ ശത്രു ചാരനായി കാണുന്നുവെന്നു കൃഷ്ണമൂർത്തി

ഐ എസ് ഐ തന്നെ ശത്രു ചാരനായി കാണുന്നുവെന്നു കൃഷ്ണമൂർത്തി

പാക്കിസ്ഥാനിലെ ഭീകരർക്കു എതിരെ ശക്തമായ നിലപാട് എടുക്കുന്നതിന്റെ പേരിൽ തന്നെ പാക്ക് ചാര സംഘടന ഐ എസ് ഐ ശത്രു ചാരനായി കാണുന്നുവെന്ന് യു എസ് ഹൗസ് അംഗം രാജാ കൃഷ്ണമൂർത്തി പറയുന്നു. തന്റെ നിലപാടുകളുടെ പേരിൽ റഷ്യയും ചൈനയും തന്നെ നിരോധിച്ചിരിക്കയുമാണ്.

നാലാം തവണയും ഇല്ലിനോയിൽ നിന്ന് ഹൗസ് സീറ്റ് തേടുന്ന കൃഷ്ണമൂർത്തി കോൺഗ്രസിലെ നാലു ഇന്ത്യൻ അമേരിക്കൻ നേതാക്കളിൽ ഒരാളാണ്. അടുത്തിടെ അദ്ദേഹം ഹൗസ് സ്പീക്കർ നാൻസി പെലോസിയോടൊപ്പം തായ്‌വാൻ സന്ദർശിച്ചു. ആ  യാത്രയ്ക്കിടയിൽ ചൈന തങ്ങളെ കടുത്ത രോഷത്തോടെയാണ് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

“എന്നാൽ തായ്‌വാൻ ഞങ്ങളെ കണ്ടതു വീരനായകന്മാരായാണ്.”

മാസച്യുസെറ്സ്സിൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ തന്ത്രങ്ങൾ ആവിഷ്കരിക്കുകയും സംഭാവന നൽകുകയും ചെയ്യുന്ന രമേശ് കപൂർ നടത്തിയ തിരഞ്ഞെടുപ്പ് പണപ്പിരിവിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കൃഷ്ണമൂർത്തി. റിപ്പബ്ലിക്കൻ പാർട്ടി ലക്‌ഷ്യം വച്ചിട്ടുള്ള കൃഷ്ണമൂർത്തിയെ സഹായിക്കാൻ കപൂർ ആഹ്വാനം ചെയ്തു. ഹൗസ് തിരിച്ചു പിടിക്കാൻ കഴിയും എന്നു പ്രതീക്ഷിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി കൃഷ്ണമൂർത്തിയുടെ സീറ്റിലും ഉഗ്ര പ്രചാരണത്തിലാണ്.

RELATED ARTICLES

STORIES

Most Popular