Wednesday, May 8, 2024
HomeUSAയു എസ് ഫെഡ് മൂന്നാമതൊരിക്കൽ കൂടി പലിശ നിരക്ക് കൂട്ടി

യു എസ് ഫെഡ് മൂന്നാമതൊരിക്കൽ കൂടി പലിശ നിരക്ക് കൂട്ടി

പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ഊർജിത നടപടികളുടെ ഭാഗമായി യു എസ് ഫെഡറൽ റിസർവ് മൂന്നാമതൊരിക്കൽ കൂടി പലിശ നിരക്ക് കൂട്ടി. ഫെഡ് റിസേർവ് ചെയർമാൻ ജെറോം പവൽ ഇക്കുറി പ്രഖ്യാപിച്ചത് 0.75% വർധനയാണ്. എത്തി നിൽക്കുന്ന നിരക്ക് 3.25%.

സമ്പദ് വ്യവസ്ഥയെ ഈ നടപടി മാന്ദ്യത്തിലേക്കും എന്ന ആശങ്ക നിലനിൽക്കെ പവൽ പറഞ്ഞു: “പണപ്പെരുപ്പം നമ്മൾ നിയന്ത്രിച്ചേ തീരൂ. ഇത്രയും വേദന ഇല്ലാതെ അത് ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്നെനിക്കു ആഗ്രഹമുണ്ട്. പക്ഷെ വേറെ വഴിയില്ല.

“ഈ ജോലി പൂർത്തിയാവും വരെ ഊർജിതമായി തന്നെ പ്രവർത്തിക്കേണ്ടതുണ്ട്.”

ഈ വർഷം തന്നെ വീണ്ടും വർധന ഉണ്ടാവുമെന്നാണ് സൂചന.

യു എസ് വിപണിയിൽ ഓഹരികൾ പലതും വീണു. ജപ്പാനും ഇംഗ്ലണ്ടും ഇന്നു പലിശ നിരക്ക് വർധന പ്രഖ്യാപിക്കാനുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular