ന്യു യോര്‍ക്ക്: അമേരിക്കയില്‍ വിവിധ ഇടവകകളില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയ മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷനായ മോസ്റ്റ റവ. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തക്ക് ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ ഭക്തി നിര്‍ഭരമായ സ്വീകരണം നല്കി.
ഇരുപതില്പരം വൈദികരും ഒട്ടേറെ വിശ്വാസികളും മുന്‍ അമേരിക്കന്‍ ഭദ്രാസനാധിപനായിരുന്ന മെത്രാപ്പൊലീത്തയെ സ്വീകരിക്കന്‍ ഭദ്രാസന സെക്രട്ടറി റവ. ജോര്‍ജ് എബ്രഹാമിന്റെ നേത്രുത്വത്തില്‍ എയര്‍പോര്‍ട്ടില്‍ എത്തി.
മെത്രപ്പോലീതയായ ശേഷം ആദ്യമായാണ് അഭിവന്ദ്യ തിരുമേനി അമേരിക്ക സന്ദർശിക്കുന്നത്.


