Thursday, March 28, 2024
HomeIndiaനേടിയത് 43 വോട്ടുകള്‍; ബിപ്ലവ് കുമാര്‍ ദേബ് ഇനി രാജ്യസഭാ എംപി

നേടിയത് 43 വോട്ടുകള്‍; ബിപ്ലവ് കുമാര്‍ ദേബ് ഇനി രാജ്യസഭാ എംപി

​ഗര്‍ത്തല: ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് ഇനി രാജ്യസഭാ എംപി. ത്രിപുരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിപ്ലവ് കുമാര്‍ ദേബ് തെരഞ്ഞെടുക്കപ്പെട്ടത്.

ബിജെപിക്ക് ഭൂരിപക്ഷം ഉള്ള നിയമസഭയില്‍ ബിപ്ലവ് കുമാറിന്റെ വിജയം പ്രതീക്ഷിച്ചതു തന്നെയായിരുന്നു.

43 വോട്ടുകളാണ് അദ്ദേഹം നേടിയത്. സിപിഎം സ്ഥാനാര്‍ത്ഥി മുന്‍ ധന വകുപ്പ് മന്ത്രി ഭാനുലാല്‍ സാഹ ആയിരുന്നു എതിരാളി. അദ്ദേഹത്തിന് 15 വോട്ടുകള്‍ മാത്രമേ നേടാനായുള്ളു.

60 അം​ഗ നിയമസഭയില്‍ ബിജെപിക്ക് 36 സീറ്റുകളാണുള്ളത്. ബിജെപി സഖ്യകക്ഷിയായ ഇന്‍ഡിജിനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയ്ക്ക് (ഐപിഎഫ്ടി) ഏഴ് അം​ഗങ്ങളാണുള്ളത്. സിപിഎമ്മിന് സഭ‌യില്‍ 15 അം​ഗങ്ങളുണ്ട്. കോണ്‍​ഗ്രസിന് ഒരം​ഗം മാത്രമേ ഉള്ളു. കോണ്‍​ഗ്രസ് അം​​ഗം വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular