Friday, April 26, 2024
HomeIndiaകോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും, രാജസ്ഥാനില്‍നിന്ന് മാറില്ലെന്നും ഗെഹ്‌ലോട്ട്

കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും, രാജസ്ഥാനില്‍നിന്ന് മാറില്ലെന്നും ഗെഹ്‌ലോട്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സ്ഥിരീകരിച്ചു.

എന്നാല്‍ താന്‍ ഒരിക്കലും രാജസ്ഥാനില്‍ നിന്ന് മാറിനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും, അതിനുശേഷം മറ്റ് നടപടിക്രമങ്ങളും തെരഞ്ഞെടുപ്പും നടക്കും. ഇതെല്ലാം ഭാവിയെ ആശ്രയിച്ചിരിക്കുന്നു. രാജസ്ഥാനില്‍ എന്ത് സാഹചര്യമാണ് ഉരുത്തിരിയുന്നത് എന്ന് നോക്കാം. കോണ്‍ഗ്രസ് ഹൈകമാന്‍ഡും രാജസ്ഥാന്‍ എം.എല്‍.എമാരും എന്ത് ചിന്തിക്കുന്നു എന്നും നോക്കാം. എല്ലാം ഇക്കാര്യങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത് -ഗെഹ്‌ലോട്ട് പറഞ്ഞു.

നേരത്തെ, പാര്‍ട്ടി അധ്യക്ഷ സ്ഥാനവും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനവും തനിക്ക് ഒരുമിച്ച്‌ കൊണ്ട് പോകാനാകുമെന്ന് അശോക് ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു. എന്നാല്‍, ഒരാള്‍ക്ക് ഒരു പദവി എന്നത് പാലിക്കുമെന്ന് രാഹുല്‍ ഗാന്ധി സൂചന നല്‍കിയതിന് പിന്നാലെ മനംമാറ്റമുണ്ടായി. തുടര്‍ന്ന്, താന്‍ കോണ്‍ഗ്രസ് അധ്യക്ഷനാവുകയാണെങ്കില്‍ നിയമസഭാ സ്പീക്കറായ സി.പി. ജോഷിയെ മുഖ്യമന്ത്രിയാക്കണമെന്ന് അദ്ദേഹം ഹൈക്കമാന്‍ഡിന് മുന്നില്‍ പുതിയ ഉപാധി വെച്ചിരുന്നു.

പാര്‍ട്ടിയില്‍ ഗെഹ്‌ലോട്ടിന്റെ വിശ്വസ്തനാണ് സി.പി. ജോഷി. കഴിഞ്ഞ ദിവസം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി ഗെഹ്‌ലോട്ട് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular