Friday, April 26, 2024
HomeUSAരാജകുടുംബത്തില്‍ നിന്ന് പടിയിറങ്ങാനുള്ള ഹാരിയുടെയും മേഗന്റെയും തീരുമാനം എലിസബത്ത് രാജ്ഞിയെ വേദനിപ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍

രാജകുടുംബത്തില്‍ നിന്ന് പടിയിറങ്ങാനുള്ള ഹാരിയുടെയും മേഗന്റെയും തീരുമാനം എലിസബത്ത് രാജ്ഞിയെ വേദനിപ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍

ണ്ടന്‍: രാജപദവികള്‍ ഉപേക്ഷിച്ച കൊച്ചു മകന്‍ ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്‍ മാര്‍ക്കിളിന്റെയും തീരുമാനം എലിസബത്ത് രാജ്ഞിയെ അഗാധമായി മുറിവേല്‍പ്പിച്ചതായും അവര്‍ വളരെയധികം അസ്വസ്ഥയായിരുന്നുവെന്നും വെളിപ്പെടുത്തല്‍.

‘ദ ന്യൂ റോയല്‍സ്: ക്വീന്‍ എലിസബത്ത്സ് ലെഗസി ആന്‍ഡ് ദ ഫ്യൂച്ചര്‍ ഓഫ് ദ ക്രൗണ്‍’ എന്ന പുസ്തകത്തിലാണ് ഈ വിവരമുള്ളത്. രാജ്ഞിയുമായി വളരെ അടുത്ത ബന്ധമുള്ള ഒരാളാണ് വിവരം നല്‍കിയത്.

” രാജ്ഞിയെ ഉലച്ചുകളഞ്ഞ തീരുമാനമായിരുന്നു അത്. എനിക്കറിയില്ല. ഞാനത് കാര്യമാക്കുന്നില്ല. ഇതെ കുറിച്ച്‌ ഞാനിനി കൂടുതല്‍ ചിന്തിക്കില്ല” എന്നായിരുന്നു രാജ്ഞി പറഞ്ഞത് എന്നാണ് വെളിപ്പെടുത്തല്‍. വാനിറ്റി ഫെയര്‍ ആണ് പുസ്തകം പുറത്തിറക്കിയത്. വാനിറ്റി ഫെയറിലെ രാജകുടുംബത്തിലെ കറസ്​പോണ്ടന്റ് കാതീ നികോള്‍ ആണ് പുസ്തകം എഴുതിയത്. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ഹാരിയും മേഗനും മക്കളായ ആര്‍ച്ചി ഹാരിസണും ലിലിബെറ്റും കൊട്ടാരത്തിലേക്ക് വരാതിരുന്നതില്‍ രാജ്ഞി വളരെ ദുഃഖിതയായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. ബാല്‍മോറല്‍ കൊട്ടാരത്തില്‍ പേരക്കുട്ടികള്‍ക്കും അവരുടെ കുട്ടികള്‍ക്കും രാജ്ഞി പതിവായി വിരുന്ന് നടത്താറുണ്ട്. സെപ്റ്റംബര്‍ എട്ടിനാണ് 96ാം വയസില്‍ എലിസബത്ത് രാജ്ഞി മരിച്ചത്. രാജ്ഞിയുടെ പിന്‍ഗാമിയായി മൂത്തമകന്‍ ചാള്‍സ് രാജാവായി അധികാരമേ​റ്റു.

ഹാരിയുടെയും മേഗന്റെയും തീരുമാനം രാജ്ഞിയെ പോലെ ചാള്‍സിനെയും വേദനിപ്പിച്ച ഒന്നാണ്. അവരുടെ തീരുമാനത്തില്‍ നിരാശയും വേദനയുമുണ്ടെന്നും ഹാരിയോടുള്ള തന്റെ സ്നേഹം എന്നുമുണ്ടായിരിക്കുമെന്നുമാണ് ചാള്‍സ് പറഞ്ഞത്. മുത്തശ്ശനെന്ന നിലയില്‍ ആര്‍ച്ചിയെയും ലിലിബെറ്റിനെയും താലോലിക്കാന്‍ ആഗ്രഹിക്കുന്നതായും ചാള്‍സ് വെളിപ്പെടുത്തിയിരുന്നു.

രാജ്ഞിയുടെ മരണശേഷം പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ചാള്‍സ് ഹാരിയെയും മേഗനെയും പ്രത്യേകം പരാമര്‍ശിച്ചിരുന്നു. മരണശേഷം രാജ്ഞിയെ കാണാന്‍ ഹാരിയും മേഗനുമെത്തിയിരുന്നു. കൊട്ടാരത്തില്‍ താന്‍ വംശീയ അധിക്ഷേപം നേരിട്ടതായും പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ നിറത്തെ കുറിച്ചടക്കം ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും മേഗന്‍ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. അതിനു പിന്നാലെയാണ് രാജകുടുംബം വിട്ട് ​മറ്റൊരു രാജ്യത്ത് സ്ഥിര താമസമാക്കാന്‍ ഹാരിയും മേഗനും തീരുമാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular