Friday, April 26, 2024
HomeIndiaട്രെയിന്‍ തട്ടി മരിച്ച 'അമ്മ' തിരിച്ചെത്തി; ഞെട്ടിത്തരിച്ച്‌ കുടുംബം

ട്രെയിന്‍ തട്ടി മരിച്ച ‘അമ്മ’ തിരിച്ചെത്തി; ഞെട്ടിത്തരിച്ച്‌ കുടുംബം

ചെന്നൈ: റയില്‍വേ ട്രാക്കില്‍ നിന്ന് ലഭിച്ചത് അമ്മയുടെ മൃതദേഹമാണെന്ന് കരുതി മകന്‍ സംസസ്കരിച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസം വീട്ടിലേക്ക് മടങ്ങിയെത്തിയ അമ്മയെ കണ്ട് മകനും ബന്ധുക്കളുമെല്ലാം ഞെട്ടിതരിച്ചു.

ചെന്നൈ അംബേദ്കര്‍ നഗറിലാണ് സംഭവം. ട്രെയിനിടിച്ച്‌ മരിച്ചത് അമ്മ ചന്ദ്രയാണെന്ന് കരുതി മകന്‍ വടിവേലു അജ്ഞാത മൃതദേഹം സംസ്കരിക്കുകയായിരുന്നു. എന്നാല്‍ മൃതദേഹം സംസ്കരിച്ച്‌ തൊട്ടടുത്ത ദിവസം തന്നെ ചന്ദ്ര വീട്ടില്‍ തിരിച്ചെത്തി.

ഇതോടെ ആളുമാറി സംസ്കരിച്ച മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വീടിനടുത്തുള്ള അമ്ബലത്തില്‍ പോയ ചന്ദ്ര തിരിച്ചെത്താതിനെ തുടര്‍ന്ന് മകന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഗുഡുവാഞ്ചേരിക്ക് സമീപം ട്രെയിനിടിച്ച്‌ സ്ത്രീ മരിച്ചിട്ടുണ്ടെന്ന വിവരം പൊലീസ് മകനെ അറിയിച്ചു. മൃതദേഹം അമ്മയുടേതാണെന്ന് കരുതി വടിവേലു ഏറ്റുവാങ്ങുകയും സംസ്കരിക്കുകയും ചെയ്തു.

എന്നാല്‍ അടുത്തുള്ള ജില്ലകളിലെ അമ്ബലങ്ങളില്‍ കൂടെ സന്ദര്‍ശനം നടത്തിയതിനാലാണ് മടങ്ങിയെത്താന്‍ താമസിച്ചതെന്ന് വീട്ടിലെത്തിയ ചന്ദ്ര പറഞ്ഞു. മരിച്ച സ്ത്രീയുടെയും അമ്മയുടെും സാരിയുടെ നിറം ഒന്നായിരുന്നതാണ് തെറ്റുദ്ധാരണക്ക് കാരണമെന്ന് മകന്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular