നിരവധിപേരാണ് നടന് ജന്മദിനാശംസകളുമായി എത്തിയത്. എന്റെ സൂപ്പര്‍സ്റ്റാറിന് ജന്മദിനാശംസകള്. നടന് മമ്മൂട്ടി ചിത്രം പങ്കുവച്ച് കുറിച്ചു. എന്റെ പ്രിയപ്പെട്ട മധുസാറിന് ആശംസകള്‍. മോഹന്‍ലാലും നടന് ആശംസകളുമായെത്തി.
സുഹൃത്തായും കാമുകനായും അച്ഛനായും മുത്തച്ഛനായും നിരവധി വേഷങ്ങള്‍. അഭിനയിച്ച സിനിമകളിലെല്ലാം തന്റേതായ ഇടം സ്ഥിരപ്പെടുത്തിയ മഹാനടന്. വ്യത്യസ്ത വേഷങ്ങളിലൂടെ ജീവസുറ്റ എത്രയോ കഥാപാത്രങ്ങള്‍.
1933 സെപ്റ്റംബര്‍ 23നായിരുന്നു ഈ അതുല്യ പ്രതിഭയുടെ ജനനം. മാധവന് നായര്‍ എന്ന പേര് പിന്നീട് മധുവായി മാറി. 1962-ല്‍ സിനിമയിലേക്ക്. ചെറുതും വലുതുമായ വേഷങ്ങള്‍. 1965-ല്‍ പുറത്തിറങ്ങിയ ചെമ്മീന്‍ മധുവെന്ന നടന്റെ വളര്‍ച്ചക്ക് നാഴികക്കല്ലായി മാറി.
പ്രണയനൈരാശ്യങ്ങളെ “മാനസമൈനേ’ പാടി തോല്‍പ്പിക്കുന്നവര്‍ക്ക് ഒരിക്കലും ഈ പരീക്കുട്ടിയെ മറക്കാന്‍ കഴിയില്ല. ഈ അതുല്യ നടനെയും.