Thursday, March 28, 2024
HomeIndiaരാത്രിയില്‍ ഉടുതുണിയില്ലാതെ കറക്കം, ഭീതിയുടെ ദിനങ്ങള്‍ക്കൊടുവില്‍ 'നേക്കഡ് മാന്‍' പിടിയില്‍

രാത്രിയില്‍ ഉടുതുണിയില്ലാതെ കറക്കം, ഭീതിയുടെ ദിനങ്ങള്‍ക്കൊടുവില്‍ ‘നേക്കഡ് മാന്‍’ പിടിയില്‍

മുംബൈ: ഒരു പ്രദേശത്തെയാകെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ‘നേക്കഡ് മാന്‍’ ഒടുവില്‍ പിടിയില്‍.

മുംബൈക്കടുത്ത ഡിഗയിലാണ് രണ്ടാഴ്ച നാടിനെ വട്ടംകറക്കിയയാളെ പിടികൂടിയത്.

ഉടുതുണിയില്ലാതെ പ്രദേശത്ത് ഇയാള്‍ കറങ്ങിനടക്കുന്നത് പലതവണ സി.സി.ടി.വി കാമറകളില്‍ ദൃശ്യമായിരുന്നു. വീടുതകര്‍ത്ത് മോഷണത്തിനായോ സ്ത്രീകളെ അപായപ്പെടുത്താന്‍ വേണ്ടിയോ ആയിരിക്കാം ഇയാള്‍ കറങ്ങിനടക്കുന്നതെന്നായിരുന്നു നാട്ടുകാരുടെ സംശയം. ഇതിനിടെ, റബാലെ പ്രദേശത്തുനിന്ന് രാത്രി വീടുകയറി മോഷണം നടത്തിയതിന് പരാതിയും ലഭിച്ചിരുന്നു. രണ്ടു മൊബൈല്‍ ഫോണുകളും പണവുമാണ് മോഷണം പോയത്.

ആളെ കണ്ടുപിടിക്കാനായി സി.സി.ടി.വിയില്‍ പതിഞ്ഞ ഇയാളുടെ ദൃശ്യങ്ങള്‍ പൊലീസ് പ്രചരിപ്പിച്ചിരുന്നു. നവി മുംബൈയിലും താനെയിലും ഇതേ ലക്ഷ്യംവെച്ച്‌ സി.സി.ടി.വി ഫൂട്ടേജ് ​പൊലീസ് വ്യാപകമായി പ്രചരിപ്പിച്ചു.

അതിനിടെയാണ്, കല്‍വയില്‍ ഒരു മോഷ്ടാവിനെ പിടിച്ച വിവരം റബാലെ പൊലീസിന് ലഭിക്കുന്നത്. 24കാരനായ ആദിത്യ ഗുപ്ത എന്ന കാലിയ ആയിരുന്നു അത്. കല്‍വയിലെ മനീഷ നഗര്‍ സ്വദേശിയായിരുന്നു ഇയാള്‍. ഡില്‍-​ദെയ്ഘാറില്‍ വീടുകളില്‍ മോഷണം നടത്തിയതിന് ഇയാളുടെ പേരില്‍ നേരത്തേ ​അഞ്ചു കേസുകളുണ്ട്.

റബാലെ പൊലീസ് കല്‍വയിലെത്തി പ്രതിയെ കണ്ടതോടെ സി.സി.ടി.വി ദൃശ്യങ്ങളിലുള്ള ‘നഗ്നനായ ആള്‍’ ഇയാള്‍ തന്നെയാ​ണെന്ന് സ്ഥിരീകരിച്ചു. കസ്റ്റഡിയിലായ ഇയാളെ പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരോഗ്യകരമായി കൂടുതല്‍ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് റബാലെ പെലീസ് സ്റ്റേഷനിലെ ഇന്‍സ്‍പെക്ടര്‍ സുധീര്‍ പാട്ടീല്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular