Tuesday, April 23, 2024
HomeEditorial100 വര്‍ഷങ്ങള്‍ക്ക് ശേഷം ഹൈദരാബാദ് നിസാമിന്‍റെ വാള്‍ ബ്രിട്ടണ്‍ ഇന്ത്യക്ക് തിരികെ നല്‍കുന്നു

100 വര്‍ഷങ്ങള്‍ക്ക് ശേഷം ഹൈദരാബാദ് നിസാമിന്‍റെ വാള്‍ ബ്രിട്ടണ്‍ ഇന്ത്യക്ക് തിരികെ നല്‍കുന്നു

ന്യൂഡല്‍ഹി: 100 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ബ്രിട്ടീഷ് ആര്‍മി ജനറലിന് സമ്മാനിക്കുകയോ വില്‍ക്കുകയോ ചെയ്തതായി കരുതപ്പെടുന്ന ഹൈദരാബാദ് സുല്‍ത്താന്‍ മെഹബൂബ് അലി ഖാന്‍റെ പതിനാലാം നൂറ്റാണ്ടിലെ വാള്‍ ഇന്ത്യയിലേക്ക് തിരികെയെത്തുന്നു.

ബ്രിട്ടന്‍റെ ഗ്ലാസ്‌ഗോ ലൈഫാണ് വാള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത്.

സ്വാതന്ത്ര്യലബ്ധിക്ക് മുമ്ബ് ബ്രിട്ടനിലെത്തിയ രാജ്യത്തെ അമൂല്യമായ ആറ് പുരാവസ്തുക്കള്‍ക്കൊപ്പമാണ് മെഹ്ബൂബ് ഖാന്‍റെ വാളുമുള്ളത്. ഇന്ത്യന്‍ ഹൈക്കമ്മീഷനും ഗ്ലാസ്‌ഗോയിലെ മ്യൂസിയങ്ങള്‍ നിയന്ത്രിക്കുന്ന യുണൈറ്റഡ് കിംഗ്‌ഡത്തിലെ ഗ്ലാസ്‌ഗോ ലൈഫും തമ്മില്‍ ഒപ്പുവച്ച കരാറിനെ തുടര്‍ന്നാണ് ഇവ രാജ്യത്തിന് തിരികെ ലഭിക്കുന്നത്. തിരികെയെത്തിക്കുന്ന വസ്‌തുക്കള്‍ ഇന്ത്യയില്‍ നിന്ന് മോഷ്‌ടിക്കപ്പെട്ടതാണെന്നാണ് പറയപ്പെടുന്നത്. 19-ാം നൂറ്റാണ്ടില്‍ കൊല്‍ക്കത്ത, കാണ്‍പൂര്‍, ബിഹാര്‍, ഗ്വാളിയോര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആരാധനാലയങ്ങളില്‍ നിന്നുമാണ് ഈ ആറ് വസ്തുക്കളും കൊള്ളയടിക്കപ്പെട്ടത്. എന്നാല്‍ ഇവയ്ക്കൊപ്പമുള്ള വാളിന്‍റെ ഏറ്റെടുക്കല്‍ രേഖയില്‍ മഹാരാജ കിഷന്‍ പര്‍ഷാദില്‍ നിന്ന് വാങ്ങിയതാണെന്ന് സൂചിപ്പിക്കുന്നുണ്ട്.

ബോംബെ കമാന്‍ഡിന്‍റെ കമാന്‍ഡര്‍-ഇന്‍-ചീഫ് ജനറലായിരുന്ന ആര്‍ച്ചിബാള്‍ഡ് ഹണ്ടര്‍ (1903-1907) ഹൈദരാബാദ് പ്രധാനമന്ത്രി മഹാരാജാ സര്‍ കിഷന്‍ പെര്‍ഷാദ് ബഹാദൂര്‍ യാമിനില്‍ നിന്ന് 1905ല്‍ ഈ വാള്‍ കൈപ്പറ്റിയിരുന്നതായി ഗ്ലാസ്ഗോ ലൈഫ് കമ്യൂണിക്കേഷന്‍ ഓഫീസര്‍ ജോനാഥന്‍ റെയ്ലി പറഞ്ഞു. പിന്നീട് 1978ല്‍ ഹണ്ടറുടെ അനന്തരവന്‍ ആര്‍ച്ചിബാള്‍ഡ് ഹണ്ടര്‍ സര്‍വീസ്, ഗ്ലാസ്ഗോ ലൈഫ് മ്യൂസിയങ്ങളുടെ ശേഖരങ്ങളിലേക്ക് വാള്‍ സംഭാവന ചെയ്യുകയായിരുന്നു. നിസാമിന്‍റെ വാള്‍ എന്ന് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് അറിയില്ലെന്ന് സലാര്‍ ജംഗ് മ്യൂസിയം ഡയറക്ടര്‍ എ.നാഗേന്ദര്‍ റെഡ്ഡി പറഞ്ഞു. ഹൈദരാബാദില്‍ എത്തിച്ചാല്‍ സലാര്‍ ജങ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular