Friday, March 29, 2024
HomeCinema'സിജു ഇത്രയും ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ഒരാളാണെന്ന് അറിയില്ലായിരുന്നു, ലക്ഷങ്ങളുടെ വഴികാട്ടി'; പ്രശംസിച്ച്‌ ജൂഡ് ആന്റണി

‘സിജു ഇത്രയും ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ഒരാളാണെന്ന് അറിയില്ലായിരുന്നു, ലക്ഷങ്ങളുടെ വഴികാട്ടി’; പ്രശംസിച്ച്‌ ജൂഡ് ആന്റണി

വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ ആക്ഷന്‍ സൂപ്പര്‍താരമായി വളര്‍ന്നിരിക്കുകയാണ് സിജു വില്‍സണ്‍.

ചിത്രത്തിലെ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രമാകാന്‍ മാസങ്ങള്‍ നീണ്ട കഠിനാധ്വാനമാണ് സിജു നടത്തിയത്. അത് വ്യക്തമാക്കിക്കൊണ്ട് ഒരു വിഡിയോ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ സിജുവിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ജൂഡ് ആന്‍റണി ജോസഫ്.

സിജു ഇത്രയും ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ഒരാളാണെന്ന് തനിക്കു അറിയില്ലായിരുന്നു എന്നാണ് ജൂഡ് കുറിക്കുന്നത്. സിജു ഒരുപാട്പേര്‍ക്കു പ്രചോദനമാണെന്നും ഒരുപാട് സ്വപ്നങ്ങളും കഴിവുകളുമുള്ള സിനിമ ആഗ്രഹിക്കുന്ന ലക്ഷങ്ങള്‍ക്കുള്ള വഴികാട്ടിയാണെന്നുമാണ് ജൂഡ് പറയുന്നത്.

ഇതൊരല്പം വൈകാരിക പോസ്റ്റാണ് . സിജു വില്‍സണ്‍ എന്ന കൂട്ടുകാരന്റെ വളര്‍ച്ചയില്‍ അവന്റെ നേട്ടത്തില്‍ സന്തോഷിക്കുന്ന ഒരു കൂട്ടുകാരന്റെ വാക്കുകള്‍. ഇത്രയും ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു . സിജു ഒരുപാട്പേര്‍ക്കു പ്രചോദനമാണ് , സ്വന്തം കൂട്ടുകാര്‍ പോലും തിരിച്ചറിയാതെ പോകുന്ന പക്ഷെ ഒരുപാട് സ്വപ്നങ്ങളും കഴിവുകളുമുള്ള സിനിമ ആഗ്രഹിക്കുന്ന ലക്ഷങ്ങള്‍ക്കുള്ള വഴികാട്ടി . നാളെ ഇന്ത്യന്‍ സിനിമയില്‍ തന്നെ മാര്‍ക്കറ്റുള്ള ഒരുഗ്രന്‍ നടനായി വരട്ടെ അളിയാ. ദൈവത്തിനു നന്ദി. 19ആം നൂറ്റാണ്ടിന് വിനയന്‍ സാറിന് നന്ദി.- ജൂഡ് കുറിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular